ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾ എത്തിത്തുടങ്ങി
text_fieldsദുൈബ: ദിവസങ്ങളുടെ കാത്തിരിപ്പിനുശേഷം ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ എത്തിത്തുടങ്ങി. വന്ദേ ഭാരത് മിഷൻ വഴിയുള്ള വിമാനങ്ങൾക്ക് പുറമെ ചാർേട്ടഡ് വിമാനങ്ങളും യു.എ.ഇയിൽ എത്തി. വിദ്യാർഥികളും അമ്മമാരും ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളവരുമാണ് കൂടുതലും ഉണ്ടായിരുന്നത്. രാവിലെ 10.30ന് ഡൽഹിയിൽനിന്ന് ഷാർജയിലേക്കാണ് ആദ്യ ഇന്ത്യൻ വിമാനം എത്തിയത്. മാർച്ച് 19ന് ശേഷം ആദ്യമായാണ് ഇന്ത്യൻ യാത്രക്കാരുമായി സാധാരണ വിമാനം എത്തുന്നത്.
നേരത്തേ ചെറുവിമാനങ്ങളിലായി വളരെ കുറച്ച് യാത്രക്കാർ എത്തിയിരുന്നെങ്കിലും അതിന് ശേഷം ഇന്ത്യ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, യു.എ.ഇയുമായുണ്ടാക്കിയ 15 ദിവസത്തെ ധാരണയുടെ അടിസ്ഥാനത്തിലാണ് 26 വരെ സർവിസ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ, യു.എ.ഇയിലെ വിമാനക്കമ്പനികൾ ഷെഡ്യൂൾ പ്രഖ്യാപിക്കുകയായിരുന്നു. വന്ദേ ഭാരത് മിഷൻ വഴിയും ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കൊച്ചിയിൽനിന്ന് ദുബൈയിലേക്കും കരിപ്പൂരിൽ നിന്ന് റാസൽഖൈമയിലേക്കും ചാർേട്ടഡ് വിമാനങ്ങൾ എത്തി. അംഗീകൃത മെഡിക്കൽ ലാബുകളിൽ കോവിഡ് പരിേശാധന നടത്തി നെഗറ്റിവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയവരെ മാത്രമാണ് വിമാനത്തിൽ കയറ്റിയത്.
അതേസമയം, വന്ദേഭാരത് മിഷനിൽ കനത്ത നിരക്കാണ് പ്രവാസികളിൽ നിന്ന് ഇൗടാക്കുന്നത്. 24,000 മുതൽ 30,000 രൂപ വരെ നൽകിയാണ് ഇവർ യു.എ.ഇയിൽ എത്തിയത്. സാധാരണ ഇൗ സമയങ്ങളിൽ 10,000 രൂപയിൽ താഴെയാണ് നിരക്ക്. വന്ദേ ഭാരത് കൂടിയ നിരക്ക് പ്രഖ്യാപിച്ചതോടെ പല ചാർേട്ടഡ് വിമാനങ്ങളും ഇതിനേക്കാൾ കൂടിയ നിരക്കാണ് ഇൗടാക്കുന്നത്. യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ പതിനായിരക്കണക്കിന് ആളുകളാണ് ഫെഡറൽ അതോറിറ്റിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.