മോശം കാലാവസ്ഥ; ചൊവ്വാദൗത്യം വെള്ളിയാഴ്ച
text_fieldsദുബൈ: ചൊവ്വയിലേക്കുള്ള യു.എ.ഇയുടെ സ്വപ്നക്കുതിപ്പ് രണ്ടു ദിനംകൂടി വൈകും. ബുധനാഴ്ച പുലർച്ച 12.21ന് വിക്ഷേപിക്കേണ്ടിയിരുന്ന ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ്പ് പ്രോബ് വെള്ളിയാഴ്ചത്തേക്കു മാറ്റിവെച്ചു. വിക്ഷേപണകേന്ദ്രമായ ജപ്പാനിലെ തനെഗാഷിമ െഎലൻഡിലെ കാലാവസ്ഥ പ്രതികൂലമായതിനാലാണ് വിക്ഷേപണം നീട്ടിെവച്ചതെന്ന് യു.എ.ഇ ഗവൺമെൻറ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ച 12.43നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണകേന്ദ്രത്തിനു സമീപത്തെ കനത്ത കാറ്റാണ് തടസ്സത്തിന് കാരണമെന്നാണ് സൂചന. ഇതേ തുടർന്ന് ലോഞ്ച് സൈറ്റിലുള്ള സംഘവും യു.എ.ഇയിെല സപേസ് സെൻററിലുള്ള സംഘവും യോഗം ചേർന്ന് തീയതി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
പുറപ്പെടുന്ന സമയത്തിന് അഞ്ചു മണിക്കൂർ മുമ്പായിരിക്കും അടുത്ത കാലാവസ്ഥ പരിശോധന. അതേസമയം, പ്രദേശത്ത് മഴ തുടരുകയാണ്. 2021 ഫെബ്രുവരിയിലാണ് ഹോപ്പ് ചൊവ്വയിൽ എത്തുന്നത്. ദുബൈയിൽ നിർമിച്ച ഉപഗ്രഹം രണ്ടു മാസം മുമ്പാണ് ജപ്പാനിൽ എത്തിച്ചത്. എം.എച്ച്.െഎ എച്ച്.ടു.എ റോക്കറ്റ് ഹോപ്പിനെ വഹിക്കും. ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷം ചിത്രീകരിക്കുകവഴി കാലാവസ്ഥ മാറ്റങ്ങൾ നിരീക്ഷിക്കാനും ആഗോള കാലാവസ്ഥ ഭൂപടം മനസ്സിലാക്കാനും ലക്ഷ്യമിട്ടാണ് ഹോപ്പിെൻറ പ്രയാണം. ചൊവ്വയുടെ പൂർണ ചിത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും ഹോപ്പിെൻറ അണിയറ ശിൽപികൾ പങ്കുവെക്കുന്നു. ലഭ്യമാകുന്ന വിവരങ്ങൾ േലാകത്തെ 200ഒാളം സ്പേസ് സെൻററുകളുമായി പങ്കുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.