ഒരേ കുടുംബത്തിൽ 41 വര്‍ഷം; കുഞ്ഞിമോന് എരമംഗലം ഇനി സ്വന്തം കുടുംബത്തിലേക്ക്
text_fieldsദുബൈ: 41 വർഷമായി മലപ്പുറം എരമംഗലം സ്വദേശി കുഞ്ഞിമോൻ യു.എ.ഇയിലെ പ്രശസ്തമായ അൽ മത്റൂഷി കുടുംബത്തിൽ ജോലി ചെയ്യുന്നു. ഇക്കാലമത്രയും സ്പോൺസറോ കുടുംബാംഗങ്ങളോ ഒരിക്കൽപോലും ദേഷ്യപ്പെടുകയോ ഒച്ചയുയർത്തി സംസാരിക്കുകയോ ചെയ്തിട്ടില്ല. പകരം, സ്വന്തം കുടുംബാംഗമായി കരുതി ചേർത്തുപിടിച്ചു ഇൗ മനുഷ്യനെ. കുടുംബത്തിന് അതൃപ്തിയുണ്ടാവുന്ന ഒരു പ്രവൃത്തിയും കുഞ്ഞിമോൻക്കയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുമില്ല.
ഒേട്ടറെ ദാനധർമങ്ങൾ ചെയ്യുന്ന മത്റൂഷി കുടുംബത്തിെൻറ സുപ്രധാനമായ സമൂഹ ഇഫ്താറിെൻറ ഉത്തരവാദിത്തവും വർഷങ്ങളായി നിർവഹിച്ചു വന്നതും ഇദ്ദേഹമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഇക്കുറി മാത്രമാണ് അത് മുടങ്ങിയത്. യു.എ.ഇയുടെ സ്നേഹവും കരുതലും ആവോളം നുകർന്ന സംതൃപ്തിയോടെ കുഞ്ഞിമോൻക്ക പ്രവാസം മതിയാക്കുകയാണ്.
1981ല്‍ 21ാം വയസ്സിലാണ് ദുബൈയിലെ അല്‍മത്റൂഷി കുടുംബ വീട്ടിൽ ജോലിക്കാരനായി കുഞ്ഞിമോന് നിയമിതനാകുന്നത്. കുടുംബത്തിലെ പല അംഗങ്ങളും വെവ്വേറെ വീടുകളിലാണ് ഇപ്പോള്‍ താമസമെങ്കിലും അവരെല്ലാം ഇദ്ദേഹവുമായി ബന്ധപ്പെടുകയും പരിഗണിക്കുകയും ചെയ്യുന്നു. ഇൗ വീട് സന്ദർശിച്ച ശൈഖ് മുഹമ്മദ് ഉൾപ്പെടെ ഉന്നത ഭരണാധികാരികളുമായും ഉദ്യോഗസ്ഥരുമായും കാണാനും സംസാരിക്കാനും അവസരമുണ്ടായി. തനിക്ക് എല്ലാം തന്നത് ഇമാറാത്താണ്. ഈ അറബ് കുടുംബമാണ്. യു.എ.ഇയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് കുഞ്ഞിമോന്‍ക്ക ആണയിടുന്നു. 25 വര്‍ഷം മുമ്പ് തന്നെ ഹജ്ജിനും ഉംറക്കും അയച്ചു ഇവര്‍. പിന്നീട് ഇൗ കുടുംബം പ്രത്യേക താൽപര്യമെടുത്ത് ഭാര്യയോടൊപ്പം ഉംറക്ക് വിട്ടു.
മത്റൂഷി കുടുംബത്തിൽ നിന്ന് പിരിയുന്നത്ര തന്നെ പ്രയാസത്തോടെയാണ് തെൻറ പ്രിയ പ്രസ്ഥാനത്തിെൻറ ചുമതലകളിൽ നിന്നും ഒഴിയുന്നത്. കെ.എം.സി.സിയായിരുന്നു ഇദ്ദേഹത്തിെൻറ മുഴുവന്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും തട്ടകം. ദുബൈ -മലപ്പുറം ജില്ല ഉപാധ്യക്ഷനും എരമംഗലം ജി.സി.സി കൂട്ടായ്മ ചെയര്‍മാനുമാണ് നിലവിൽ. മഹല്ല് റിലീഫ് കമ്മിറ്റിയിലും സജീവ സാന്നിധ്യമാണ്. ബൈത്തുറഹ്മ, സി.എച്ച് സെൻറര്‍ അടക്കമുള്ള കാരുണ്യ സംരംഭങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞതും മഹത്തായ കാര്യമായി കരുതുന്നു. നാട്ടിലും ഇത്തരം പ്രവര്‍ത്തനങ്ങളുമായി തുടരണമെന്നാണ് ആഗ്രഹം. എരമംഗലം മൂക്കത്തേല്‍ കുഞ്ഞിമൊയ്തു ഹാജിയുടെയും ആന്തൂര്‍ ഉമ്മുട്ടിയുടെയും മകനാണ് കുഞ്ഞിമോന്. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: ഷബിത, ഷമിന, സജിത, റംസീന. മകള്‍ ഷബിത സകുടുംബം ദുബൈയിലുണ്ട്. മരുമകന് ജലീല്‍ സബ്വേ ഔട്ട്ലെറ്റില് സൂപ്പര്‍വൈസറാണ്. സഹോദരന് കുഞ്ഞഹമ്മദ് കുറെ കാലം ദുബൈയിലുണ്ടായിരുന്നു. ഇപ്പോള്‍ നാട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.