യു.എ.ഇ യൂനിവേഴ്സിറ്റിക്ക് ലോകറാങ്കിങ്ങിൽ നേട്ടം
text_fieldsദുബൈ: : യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റിക്ക് മികച്ച സർവകലാശാലകളുടെ ലോകറാങ്കിങിൽ നേട്ടം. ടൈം ഹയർ എജുക്കേഷൻ യങ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ ലോകത്ത് 38ാം സ്ഥാനമാണ് സർവകലാശാല നേടിയത്. യു.എ.ഇയിലെ ഏറ്റവും മികച്ച സർവകലാശാലയായും ഗൾഫിലെ മികച്ച രണ്ടാമത്തെ സർവകലാശാലയായും പട്ടികയിൽ യൂനിവേഴ്സിറ്റി സ്ഥാനം നേടിയിട്ടുണ്ട്. ഗവേഷണ പ്രവർത്തനങ്ങളുടെ ഫലവും ഗുണനിലവാരവുമാണ് യു.എ.ഇ യൂനിവേഴ്സിറ്റിയുടെ നേട്ടത്തിന് കാരണമായത്.
ആകെ ആറ് യു.എ.ഇ സർവകലാശാലകളാണ് പട്ടികയിൽ ഇടംനേടിയിട്ടുള്ളത്. രാജ്യം ഉന്നത വിദ്യഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതിന്റെ തെളിവായാണിത് വിലയിരുത്തപ്പെടുന്നത്. 50വർഷമോ കുറഞ്ഞതോ കാലം പിന്നിട്ട സർവലാശാലകളുടെ പ്രവർത്തനം വിലയിരുത്തിയാണ് ടൈം ഹയർ എജുക്കേഷൻ യങ് യൂനിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്തിറക്കുന്നത്. 78രാജ്യങ്ങളിൽ നിന്നുള്ള 605 സർവകലാശാലകളാണ് പട്ടികയിൽ ഇടംപിടിച്ചത്. അധ്യയനം, ഗവേഷണം, സൈറ്റേഷൻ, അന്താരാഷ്ട്ര കാഴ്ചപ്പാട്, വരുമാനം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിർണയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.