ഊര്‍ജം പാഴാക്കാതെ ഉപ്പ് വേര്‍തിരിക്കുന്ന സംവിധാനവുമായി യു.എ.ഇ യൂനിവേഴ്സിറ്റി
text_fieldsഅബൂദബി: കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പ്രക്രിയയില്‍ ഊര്‍ജ ഉപയോഗം വളരെയധിം കുറക്കുന്ന പുതിയ സംവിധാനം വികസിപ്പിച്ച് യു.എ.ഇ യൂനിവേഴ്സിറ്റി. കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പ്രക്രിയയില്‍ വ്യവസായ രംഗത്തിന് വിപ്ലകരമായ മാറ്റം ഉണ്ടായേക്കാവുന്ന കണ്ടെത്തലാണ് യൂനിവേഴ്സിറ്റിയിലെ ദേശീയ ജല, ഊര്‍ജ കേന്ദ്രത്തിലെ ഗവേഷകര്‍ നടത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കടല്‍വെള്ളത്തിലെ ഉപ്പ് വേര്തിരിക്കലിെൻറ പരമ്പരാഗത രീതി വെള്ളം ചൂടാക്കലും ഘനീഭവിപ്പിക്കലും ബാഷ്പീകരണവുമാണ്. ദൈര്‍ഘ്യമേറിയ ഈ പ്രക്രിയകള്‍ വന്‍തോതില്‍ ഊര്‍ജം പാഴാക്കുന്നതാണ്. ഉയര്‍ന്നതും താഴ്ന്നതുമായ മർദങ്ങളുടെ സംയുക്ത ഉപയോഗത്തിലൂടെ ഊര്‍ജം വളരെക്കുറച്ചുമാത്രം ചെലവഴിക്കേണ്ടിവരുന്ന സംവിധാനമാണ് യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്.
ഉപ്പുവെള്ളം പൈപ്പുകളിലൂടെ ഉയര്‍ന്ന മർദത്തില്‍ കടത്തിവിടുകയും വെള്ളത്തിെൻറ വേഗത വര്‍ധിപ്പിക്കുകയും മർദം കുറക്കുകയും ചെയ്ത് ചൂടാക്കാതെയോ ചെറുചൂടിലോ വെള്ളം ബാഷ്പീകരിക്കുകയുമാണ് പുതിയ സംവിധാനം ചെയ്യുകയെന്ന് ഗവേഷകര്‍ വിശദീകരിച്ചു. ശേഷം വെള്ളത്തില്‍ നിന്ന് ഉപ്പ് പൂര്‍ണമായും വേര്‍തിരിക്കപ്പെടും.
ഈ സംവിധാനത്തിന് യു.എസ് പേറ്റൻറ്സ് ആൻറ് ട്രേഡ് മാര്‍ക്സ് ഓഫിസിെൻറ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഇതുള്‍പ്പെടെ രാജ്യത്തിന് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ നടത്തി 178 ലേറെ പേറ്റൻറുകളാണ് യു.എ.ഇ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഇതുവരെ നേടിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.