യു.എ.ഇ തീവ്രവാദപ്പട്ടിക പുതുക്കി; അഞ്ച് സ്ഥാപനങ്ങളും വ്യക്തിയും പട്ടികയിൽ
text_fieldsദുബൈ: അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയും തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്തി യു.എ.ഇ പട്ടിക പുതുക്കി. യമനിലെ ഹൂതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയവരെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ മന്ത്രിസഭ ഉത്തരവിട്ടു. തീവ്രവാദപ്രവർത്തനങ്ങളെ പിന്തുണക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബ്ദു അബ്ദുല്ല ദാഇൽ അഹമ്മദ് എന്ന വ്യക്തിയെയും അഞ്ച് സ്ഥാപനങ്ങളെയും തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്താൻ യു.എ.ഇ തീരുമാനിച്ചത്. ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരെ നിരീക്ഷിക്കാനും ബാങ്ക് അക്കൗണ്ടുകൾ 24 മണിക്കൂറിനകം മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളായ അൽഅലാമിയ എക്സ് പ്രസ് കമ്പനി, അൽ ഹദ എക്സ്ചേഞ്ച് കമ്പനി, മുആസ് അബ്ദുല്ല ദാഇൽ ഫോർ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട്, ഐ.എം.ഒ 9109550 എന്ന നമ്പറിലുള്ള ത്രീടൈപ്പ് കപ്പൽ, പെരിഡോട്ട് ഷിപ്പിങ് ആൻഡ് ട്രേഡിങ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.