Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2020 3:23 PM GMT Updated On
date_range 19 March 2020 3:49 PM GMTയു.എ.ഇയിൽ വിസാ വിലക്ക് പ്രാബല്യത്തിൽ
text_fieldsbookmark_border
അൽഐൻ: വിദേശികൾക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തിൽ വന്ന വ്യാഴാഴ്ച കോഴിക്കോട് നിന്ന് അൽഐനിൽ എത്തിയ എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അതേ വിമാനത്തിൽ തിരിച്ചയച്ചു. വ്യാഴാഴ്ച ഉച്ചക്ക് 1.47നാണ് വിമാനം അൽഐൻ വിമാനത്താവളത്തിൽ ഇറങ്ങിയത്.
ഇതേ വിമാനത്തിൽ അൽഐനിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരെ കൊണ്ടുപോകാതെയാണ് വിമാനം വൈകീട്ട് 4.58ന് തിരിച്ചുപോയത്.
ഈ വിമാനത്തിൽ ടിക്കറ്റ് എടുത്ത് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന യാത്രക്കാർ ഇപ്പോഴും വിമാനത്താവളത്തിലാണ്. ഇവരെ ദുബൈയിൽനിന്നോ അബൂദബിയിൽനിന്നോ നാട്ടിലേക്ക് അയക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story