യു.എ.ഇ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി
text_fieldsഅബൂദബി: അനധികൃത താമസക്കാർക്ക് യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി. ഒക്ടോബർ 31ന് അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് കാലാവധി ഡിസംബർ ഒന്ന് വരെ നീട്ടിയതായി െഎഡൻറിറ്റി-സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചു. ഡിസംബർ ഒന്നിന് ശേഷം പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് തടവും പിഴയും മറ്റു നിയനടപടികളും നേരിടേണ്ടി വരുമെന്നും അതോറിറ്റി പറഞ്ഞു.
ആഗസ്റ്റ് ഒന്നിനാണ് യു.എ.ഇയിൽ െപാതുമാപ്പ് ആരംഭിച്ചത്. യു.എ.ഇയിൽ അനധികൃതമായി പ്രവേശിക്കുകയോ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുകയോ ചെയ്യുന്നവർക്ക് പിഴ, തടവ് തുടങ്ങിയ നിയമനടപടികൾ നേരിടാതെ തന്നെ തങ്ങളുടെ രേഖകൾ നിയമാനുസൃതമാക്കി ഇവിടെ തന്നെ തുടരുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ അനുവദിക്കുന്ന പൊതുമാപ്പ് നിരവധി പേരാണ് ഇതുവരെ ഉപയോഗപ്പെടുത്തിയത്. ഭീമമായ തുകയ്ക്കുള്ള പിഴകളാണ് ഇങ്ങനെ സർക്കാർ ഒഴിവാക്കിക്കൊടുത്തത്.
രാജ്യത്ത് നിയമാനുസൃതമല്ലാതെ താമസിക്കുന്ന ജനങ്ങൾക്ക് ഒരു പുതിയ ജീവിതം ലഭ്യമാകാൻ കൂടുതൽ സാവകാശം അനുവദിക്കാനുള്ള യു.എ.ഇ നേതൃത്വത്തിെൻറ നിർദേശ പ്രകാരമാണ് പൊതുമാപ്പ് കാലാവധി നീട്ടുന്നതെന്ന് െഎഡൻറിറ്റി-സിറ്റിസൻഷിപ് ഫെഡറൽ അതോറിറ്റിയിലെ വിദേശകാര്യ-തുറമുഖ ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഇൗദ് ആൽ റഷ്ദി പറഞ്ഞു. പൊതുമാപ്പ് നടപടികൾ സ്വീകരിക്കുന്നതിന് ദുബൈ എമിറേറ്റിലെ അൽ അവീർ, അബൂദബി എമിറേറ്റിലെ ഷഹാമ, അൽെഎൻ, ദഫ്റ എന്നിവിടങ്ങളിലുൾപ്പടെ രാജ്യത്ത് ഒമ്പത് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എമിറേറ്റുകളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ സർക്കാർ കർശനമായ പരിശോധ കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും നിയമലംഘകർക്ക് നടപടികൾ നേരിടേണ്ടിവരുമെന്നും സഇൗദ് ആൽ റഷ്ദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.