യു.എ.ഇ വിസാ നിയമത്തിൽ വ്യാപക മാറ്റം വരുന്നു
text_fieldsദുബൈ: വിദേശ തൊഴിലാളികളുടെ വിസാ നിയമത്തിൽ വ്യാപക മാറ്റങ്ങൾ പ്രഖ്യാപിക്കുന്ന തന്ത്രപ്രധാന തീരുമാനങ്ങൾ യു.എ.ഇ മന്ത്രിസഭായോഗം പ്രഖ്യാപിച്ചു. സ്വകാര്യമേഖലയിൽ ഒാേരാ തൊഴിലാളിക്കും 3000 ദിർഹം വീതം കെട്ടിവെക്കണമെന്ന നിയമം മാറി പകരം വർഷം 60 ദിർഹം മാത്രം ചെലവു വരുന്ന ഇൻഷുറൻസ് നിർബന്ധമാക്കുന്നതാണ് സുപ്രധാന മാറ്റങ്ങളിലൊന്ന്. തൊഴിൽ സ്ഥലത്തെ അപകടങ്ങൾ, അധിക ജോലി സമയ വേതനം, രോഗപ്രതിരോധ ചെലവുകൾ, സേവനം അവസാനിപ്പിക്കുേമ്പാൾ നൽകേണ്ട ആനുകൂല്യങ്ങൾ, മടക്കയാത്രാ ടിക്കറ്റ് എന്നിങ്ങനെ 20000 ദിർഹം വരെയുള്ള ചെലവുകൾ ഇൻഷുറൻസ് പരിരക്ഷ വഴി ഉറപ്പാക്കും.
തൊഴിലുടമകൾക്ക് ഏറെ ആശ്വാസകരവും ഉണർവു പകരുന്നതുമാണ് തീരുമാനം. ബാങ്ക് ഗ്യാരണ്ടി വ്യവസ്ഥ ഒഴിവാക്കുന്നതോടെ 1400കോടി ദിർഹം വിപണിയിലേക്ക് തിരിച്ചെത്തും. ട്രാൻസിറ്റ് യാത്രക്കാർക്ക് 48 മണിക്കൂർ നേരത്തേക്ക് യാതൊരു വിധ പ്രവേശന ഫീസും ഇൗടാക്കുകയില്ല. 50 ദിർഹം നൽകിയാൽ വിസ 96 മണിക്കൂർ ആക്കി വർധിപ്പിക്കാം. വിസ കാലാവധി കഴിഞ്ഞ് തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത് എത്തിയവർക്കും സ്വമേധയാ മുന്നോട്ടു വന്നാൽ നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുങ്ങും. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍വരെയാണ് തിരിച്ചുപോക്കിനുള്ള ഇളവ്.
തൊഴിലന്വേഷണത്തിനെത്തി കാലാവധി കഴിഞ്ഞും യു.എ.ഇയിൽ കഴിയുന്നവർക്ക് ഇവിടെ ജോലിയിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി ആറു മാസ കാലവധിയുള്ള വിസ അനുവദിക്കാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങളെടുത്തത്. ഈവര്‍ഷം അവസാനപാദത്തിലാകും പുതിയ ഇളവുകള്‍ നടപ്പാക്കി തുടങ്ങുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.