യു.എ.ഇയിൽ വിദഗ്ധ ഡോക്ടർമാർക്കും എൻജിനീയർമാർക്കും പത്ത് വർഷത്തെ താമസ വിസ
text_fieldsഅബൂദബി: വിദഗ്ധ ഡോക്ടർമാർ, എൻജിനീയർമാർ, കോർപറേറ്റ് നിക്ഷേപകർ, ഉന്നത നേട്ടം കൈവരിച്ച വിദ്യാർഥികൾ അവരുടെ കുടുംബം തുടങ്ങിയവർക്ക് പത്ത് വർഷത്തെ വിസ അനുവദിക്കാൻ യു.എ.ഇ മന്ത്രിസഭ അനുമതി നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ശൈഖ് മുഹമ്മദിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് നിലവിലുള്ള താമസ വിസ നിയമത്തിൽ ഭേദഗതി വരുത്തി പത്ത് വർഷ കാലാവധിയുള്ള വിസ അനുവദിക്കാൻ തീരുമാനിച്ചത്. മന്ത്രിസഭയുടെ തീരുമാനങ്ങൾ ഇൗ വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രാബല്യത്തിലാക്കാൻ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.
രക്ഷിതാക്കളുെട സ്പോൺസർഷിപ്പിലുള്ള വിദ്യാർഥികൾ സർവകലാശാല പഠനം പൂർത്തിയാക്കിയാൽ അവരുടെ വിസ നീട്ടുന്നതിന് താമസ വിസ സംവിധാനം അവലോകനം ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. പഠന ശേഷം വിദ്യാർഥികൾക്ക് യു.എ.ഇയിൽ തന്നെ തുടരാൻ അവസരമൊരുക്കുന്നതിനാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിക്ഷേപകർക്ക് യു.എ.ഇയിലെ ബിസിനസിൽ 100 ശതമാനം വിദേശ ഉടമസ്ഥത അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സർഗാത്മക വ്യക്തികൾക്ക് മികച്ച സേങ്കതമായും നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ രാജ്യമായും യു.എ.ഇ തുടരുമെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. രാജ്യത്തെ അനുകൂല സാഹചര്യം, സഹിഷ്ണുതാ മൂല്യം, അടിസ്ഥാന സൗകര്യം, ബഹുമുഖമായ നിയമസംഹിത എന്നിവ അന്താരാഷ്ട്ര നിക്ഷേപങ്ങളും സവിശേഷ പ്രതിഭകളെയും ആകർഷിക്കുന്നതിനുള്ള മികച്ച ആസൂത്രണമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.