പെരുന്നാൾ സമ്മാനമായി വിസാനയം മാറ്റം
text_fieldsദുബൈ: നൂറു ശതമാനം വിദേശ നിക്ഷേപവും മികച്ച പ്രഫഷനലുകൾക്കും വിദ്യാർഥികൾക്കും ദീർഘകാല വിസയും അനുവദിച്ചത് റമദാൻ കൈനീട്ടമായിരുന്നുവെങ്കിൽ തൊഴിൽ ദാതാക്കൾക്കും തൊഴിലന്വേഷകർക്കും പെരുന്നാൾ സമ്മാനമായി മാറുന്നതാണ് തൊഴിൽ വിസകൾ സംബന്ധിച്ച് യു.എ.ഇ മന്ത്രിസഭ കൈക്കൊണ്ട അതി പുരോഗമനാത്മകമായ നയം മാറ്റം.ഒാരോ തൊഴിലാളിയുടെയും പേരിലെ 3000 ദിർഹം വീതമുള്ള ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കുന്നത് തൊഴിലുടമകൾക്ക് വലിയ ആശ്വാസമാണേകുക. അതിനൊപ്പം ഇൗ തുക വിപണിയിൽ തിരിച്ചെത്തുന്നത് രാജ്യത്തിെൻറ വ്യവസായ^ തൊഴിൽ^ഉപഭോക്തൃ മേഖലയിൽ വലിയ ഉണർവ് പകരും.
ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കുേമ്പാഴും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും ഉതകുംവിധം ഇൻഷുറൻസ് ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. തൊഴിൽ അന്വേഷകർക്ക് കൂടുതൽ കാലം രാജ്യത്ത് തുടരാൻ അനുമതി നൽകുന്ന തീരുമാനവും അനധികൃതമായി എത്തിയവർക്ക് മടങ്ങാൻ ഒരുക്കുന്ന സൗകര്യവും ജോലി ചെയ്യാനും താമസിക്കാനും ലോകത്തെ ഏറ്റവും മികച്ച രാജ്യം എന്ന യു.എ.ഇയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ വഴിയൊരുക്കും. വിസിറ്റ് വിസയിൽ എത്തി നല്ല ജോലി കെണ്ടത്താനാകുേമ്പാഴേക്കും കാലാവധി കഴിഞ്ഞ് മടങ്ങേണ്ടി വരുന്ന അവസ്ഥക്ക് ഇതോടെ പരിഹാരമാകും. അനധികൃതമായി തങ്ങുന്നവർ സ്വയം വെളിപ്പെടുത്തി മുന്നോട്ടു വരുന്ന പക്ഷം പിഴകൾ ഒഴിവാക്കി നൽകുന്നു എന്നത് ഏറെ പേർക്ക് ഗുണകരമാവും. പ്രവാസി സമൂഹവും വ്യവസായ മേഖലാ നേതാക്കളും സർക്കാർ തീരുമാനത്തെ ആഹ്ലാദപൂർവമാണ് വരവേറ്റത്.
ശാരീരിക വ്യതിയാനമുള്ള ജനങ്ങളെ നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നു വിശേഷിപ്പിക്കാൻ ഉത്തരവിട്ട ഭരണാധികാരികൾക്ക് അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിലും നിശ്ചയദാർഢ്യമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കാനുള്ള തീരുമാനം. യു.എ.ഇയുടെ വികസനത്തിലും മുന്നേറ്റത്തിലും ഏവരെയും ഉൾക്കൊള്ളിക്കാൻ ഇതു സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.