നിലപാട് കടുപ്പിച്ച് യു.എ.ഇ
text_fieldsദുബൈ: മൂന്നു ഗൾഫ് രാജ്യങ്ങളുൾപ്പെടെ ഖത്തർ ബന്ധം വിേച്ഛദിച്ചതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ കുവൈത്തിെൻറ നേതൃത്വത്തിൽ പരിഹാരശ്രമങ്ങൾ തുടരവെ നിലപാട് കർശനമാക്കി യു.എ.ഇ.
ഖത്തറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കുന്ന നടപടികളാണ് ബുധനാഴ്ച യു.എ.ഇയുടെ ഭാഗത്തുനിന്നുണ്ടായത്.
യു.എ.ഇയുടെ മണ്ണിൽനിന്ന് ഖത്തറിനെ അനുകൂലിക്കുകയോ ഇൗ വിഷയത്തിൽ യു.എ.ഇയുടെ നിലപാടിനെ വിമർശിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. 15 വർഷം വരെ തടവും അഞ്ചുലക്ഷം ദിർഹം പിഴയും ലഭിച്ചേക്കാവുന്ന കുറ്റത്തിെൻറ പരിധിയിൽ സാമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങളും വരും.
ഖത്തറിെൻറ ഒൗദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേസിെൻറ ദുബൈയിലെയും ഷാർജയിലെയും ഒാഫിസുകൾ ബുധനാഴ്ച രാവിലെ യു.എ.ഇ വ്യോമയാന അതോറിറ്റി അടപ്പിച്ചു. സൗദിയും ബഹ്റൈനും കഴിഞ്ഞദിവസം ഖത്തർ എയർവേസിെൻറ ലൈസൻസ് റദ്ദാക്കിയിരുന്നെങ്കിലും ഒാഫിസ് പൂട്ടാൻ 48 മണിക്കൂർ സമയമനുവദിച്ചിരുന്നു. എന്നാൽ, യു.എ.ഇയിലെ ഒാഫിസുകൾ അടച്ചുപൂട്ടാൻ അടിയന്തര നിർദേശം നൽകുകയായിരുന്നു.
ഖത്തറിെൻറ ഉടമസ്ഥതയിലോ മേൽനോട്ടത്തിലോ ഉള്ളതും ഖത്തർ പതാക വഹിക്കുന്നതുമായ കപ്പലുകൾക്ക് യു.എ.ഇയിൽ കഴിഞ്ഞദിവസം മുതൽ നിരോധനമുണ്ട്. അബൂദബി-ഖത്തർ റൂട്ടിലെ എണ്ണക്കപ്പലുകളുടെ സഞ്ചാരത്തിന് ഉണ്ടായിരുന്ന നിയന്ത്രണത്തിന് ബുധനാഴ്ച അയവുവരുത്തിയെങ്കിലും ഖത്തർ കപ്പലുകൾക്കുള്ള വിലക്കിൽ മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ വിസയുള്ളവർക്കും യു.എ.ഇയിലേക്ക് പ്രവേശനം വിലക്കിയതാണ് ബുധനാഴ്ചയിലെ മറ്റൊരു സുപ്രധാന തീരുമാനം.
ഖത്തർ പൗരന്മാർക്ക് പുറമെ ഖത്തറിൽ താമസ വിസയുള്ള വിദേശികൾക്കും യു.എ.ഇയിലേക്ക് വരുന്നതിനും യു.എ.ഇ വഴി യാത്ര ചെയ്യുന്നതിനും വിലക്കുണ്ടെന്നാണ് അറിയിപ്പ്. മലയാളികളുൾപ്പെടെയുള്ളവരെ ബാധിക്കുന്ന തീരുമാനമാണിത്. യു.എ.ഇയിൽ ബന്ധുക്കളും ബിസിനസുമുള്ള ഖത്തർ പ്രവാസികൾക്ക് യു.എ.ഇയിലേക്ക് നേരത്തെ ഒാൺ അറൈവൽ വിസയിൽ വരാമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അറ്റതോടെ നേരിട്ടുള്ള വിമാനസർവിസ് നിലച്ചു.
എന്നാൽ, ഒമാനോ കുവൈത്തോ ഇന്ത്യേയാ വഴി യു.എ.ഇയിലേക്ക് വരാമെന്ന് കരുതിയവരുണ്ടായിരുന്നു. ബുധനാഴ്ചത്തെ വിശദീകരണത്തോടെ അത് പറ്റില്ലെന്ന് വ്യക്തമായി. കൂടുതൽ ശക്തമായ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. ഖത്തറിനെതിരായ രാജ്യത്തിെൻറ നിലപാടിനെ വിമർശിക്കുന്നത് 15 വർഷം വരെ തടവും അഞ്ചുലക്ഷം ദിർഹം പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണെന്ന് യു.എ.ഇ അറ്റോർണി ജനറൽ അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് ഉത്തരവ് വന്നത്.യു.എ.ഇക്കും മറ്റു ജി.സി.സി-അറബ് രാജ്യങ്ങൾക്കുമെതിരെ ഖത്തർ സ്വീകരിച്ച ശത്രുതാപരവും നിരുത്തരവാദപരവുമായ നിലപാടിനെത്തുടർന്നാണ് യു.എ.ഇ ഇത്തരമൊരു ശക്തമായ നടപടി കൈക്കൊണ്ടതെന്ന് എ.ജി ഡോ. ഹമദ് സൈഫ് അൽ ശംസി അറബ് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
യു.എ.ഇയുടെ ദേശീയ സുരക്ഷയും രാജ്യത്തിെൻറയും ജനങ്ങളുടെയും ഉത്തമ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനാണ് കടുത്ത നിലപാട് വേണ്ടിവന്നത്. ഖത്തറിനോട് അനുഭാവം പുലർത്തുകയോ യു.എ.ഇയുടെ നിലപാടിനെ ഏതെങ്കിലും മാർഗത്തിൽ എതിർക്കുകയോ ചെയ്യുന്നവർക്കെതിരെയെല്ലാം കർശനമായ നിലപാട് കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിെൻറ താൽപര്യങ്ങളെയും െഎക്യത്തെയും സ്ഥിരതയെയും അപകടകരമാക്കുന്ന നിലപാടുകൾ പ്രകടിപ്പിക്കുന്നവർക്ക് െഎ.ടി കുറ്റങ്ങൾ തടയുന്ന ഫെഡറൽ നിയമപ്രകാരമാണ് ശിക്ഷ നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.