യു.എസിൽ ചുഴലിക്കാറ്റ് ; പൗരൻമാർക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്
text_fieldsദുബൈ: യു.എസിൽ ചുഴലിക്കാറ്റിനും പ്രളയത്തിന് കാരണമായേക്കാവുന്ന ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ സ്വന്തം പൗരൻമാർക്ക് ജാഗ്രതാനിർദേശം നൽകി യു.എ.ഇ. അമേരിക്കൻ അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാനിർദേശങ്ങൾ പാലിക്കണമെന്നും പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും ലോസ് ആഞ്ജലസിലെ യു.എ.ഇ കോൺസുലേറ്റ് അഭ്യർഥിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ 0097180024, 0097180044444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കോൺസുലേറ്റ് അറിയിച്ചു. കനത്തനാശം വിതക്കാൻശേഷിയുള്ള ‘ഹിലരി’ ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ യു.എസിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ എത്തുമെന്നായിരുന്നു പ്രവചനം. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ശക്തമായ മഴയിൽ പ്രളയ സാധ്യതയേറെയാണെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച രാവിലെ ചുഴലിക്കാറ്റ് നിലം തൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.