Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

പു​തു​വ​ത്സ​ര​പ്പി​റ​വി​ക്ക്​ കാ​തോ​ർ​ത്ത്​ യു.​എ.​ഇ

text_fields
bookmark_border
പു​തു​വ​ത്സ​ര​പ്പി​റ​വി​ക്ക്​ കാ​തോ​ർ​ത്ത്​ യു.​എ.​ഇ
cancel

ദുബൈ: പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് യു.എ.ഇ ജനത. 200ലധികം രാജ്യങ്ങളിലെ പ്രവാസികൾ അധിവസിക്കുന്ന ഇവിടെ എല്ലാ ആഘോഷങ്ങളേയും പോലെ അതിവിപുലമായാണ് പുതുവർഷത്തേയും വരവേൽക്കാറ്. ക്രിസ്മസ് ആഘോഷത്തിന്‍റെ ആവേശം കെട്ടടങ്ങും മുമ്പ് വിരുന്നെത്തുന്ന പുതുവത്സര ദിന ആഘോഷങ്ങളെ എല്ലാ അർഥത്തിലും ഗംഭീരമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി എല്ലാ എമിറേറ്റുകളും പുതുവത്സര ആഘോഷങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞു. ദുബൈയിൽ മാത്രം 36 സ്ഥലങ്ങളിലാണ് വെടിക്കെട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈയിൽ നടക്കുന്ന വെടിക്കെട്ട് പ്രദര്‍ശനം കാണാന്‍ കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേക ഏരിയകള്‍ നിശ്ചയിച്ചിട്ടുണ്ട്.

ബുര്‍ജ് ഖലീഫ പ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന ഡൗണ്‍ടൗണ്‍ ദുബൈ, ദുബൈ ഹില്‍സ് എസ്റ്റേറ്റ് എന്നീ രണ്ടിടങ്ങളിലാണ് കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേകം കാഴ്ചാ ഇടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡൗണ്‍ ടൗണ്‍ ദുബൈയില്‍, സന്ദര്‍ശകര്‍ക്ക് വലിയ സ്‌ക്രീനുകളും ബുര്‍ജ് പാര്‍ക്കും സഹിതം കരിമരുന്ന് പ്രകടനം, ലൈറ്റിങ്, ലേസര്‍ ഷോകള്‍, ജലധാരകള്‍, സംഗീതം എന്നിവ ആസ്വദിക്കാം. അതേസമയം, ദുബൈ ഹില്‍സ് എസ്റ്റേറ്റില്‍ ഡിജെ ഷോകള്‍, സ്‌ക്രീനുകള്‍, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍, ലൈവ് ആര്‍ട്ട് ഷോകള്‍ എന്നിവ ഒരുക്കും.

ഡൗണ്‍ടൗണ്‍ ദുബൈയിലെ കുടുംബങ്ങള്‍ക്കായി, ദ ബൊളിവാര്‍ഡ്, ആക്റ്റ് 1, 2, സൗത്ത് റിഡ്ജ്, ഓള്‍ഡ് ടൗണ്‍, കാസ്‌കേഡ് ഗാര്‍ഡന്‍ എന്നീ മേഖലകളാണ് നിശ്ചയിച്ചിരിക്കുന്നത്. റൂഫ് ഹോട്ടല്‍ പരിസരം, ബുര്‍ജ് വിസ്തയ്ക്കു പിറകുവശം, ബുര്‍ജ് വ്യൂസിന് സമീപം, സഅബീല്‍ മാളിന് സമീപം, വിദ റെസിഡന്‍സിക്ക് പിറകുവശം എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ ബാച്ചിലര്‍മാര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാച്ചിലര്‍മാര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റും ഓപ്പറ ഗ്രാന്‍ഡിലെ രണ്ടാം നമ്പര്‍ ഗേറ്റുമാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ആറ് ഗേറ്റുകള്‍ കുടുംബങ്ങള്‍ക്കായും ഒരു ഗേറ്റ് റിസേര്‍വ്ഡ് ആയും മാറ്റിവച്ചിരിക്കുന്നു. ആഗോള തലത്തില്‍ പ്രധാന പുതുവത്സരാഘോഷ കേന്ദ്രമായി വിലയിരുത്തപ്പെടുന്ന ദുബൈ നഗരത്തിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്നത് പ്രമാണിച്ച് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ആഘോഷ പരിപാടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, 8,000 ലധികം പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 10,000 ത്തിലധികം ഉദ്യോഗസ്ഥരെയും പ്രദേശത്തുടനീളം 33 സുരക്ഷാ ടെന്‍റുകളും അധികൃതര്‍ വിന്യസിച്ചിട്ടുണ്ട്. 200 ലധികം ആംബുലന്‍സുകളും 1,800 മെഡിക്കല്‍ സ്റ്റാഫുകളും ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജരായിരിക്കും. 10 ആശുപത്രികളുടെ പിന്തുണയോടെ അടിയന്തര പരിചരണത്തിനുള്ള വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അബൂദബിയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗം നടക്കും. അബൂദബിയിലെ അൽ വത്ബ ഷോഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്‍റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്‍റുകളും ഷോകളും ഒരുക്കുന്നത്. ലേസർ ഷോ, എമിറേറ്റ്‌സ് ഫൗണ്ടൻ, ഗ്ലോവിങ് ടവേഴ്‌സ് ഗാർഡൻ, ഫെസ്റ്റിവലിന്‍റെ വിവിധ പവലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ആഘോഷത്തിന്‍റെ മാറ്റുകൂട്ടും. പുതുവർഷരാവിൽ ഒരു ലക്ഷം കളർബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ദൃശ്യവിരുന്നിനും കാണികൾ സാക്ഷ്യംവഹിക്കും.

ഡി.ജെ, ലൈവ് മ്യൂസിക് ഷോയും രാവിന്‍റെ ഭംഗികൂട്ടും. ഗിന്നസ് നേട്ട കരിമരുന്ന് വിരുന്നൊരുക്കിയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ റാസല്‍ഖൈമ ഒരുങ്ങുന്നത്. ലോക റെക്കോഡുകള്‍ രേഖപ്പെടുത്തപ്പെടുന്ന അല്‍ മര്‍ജാന്‍ ഐലന്‍റിലെ ആഘോഷ രാവില്‍ ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച ഉച്ച രണ്ട് മുതല്‍ വിവിധ കലാ പരിപാടികള്‍ക്ക് അല്‍ മര്‍ജാന്‍ ഐലന്‍റില്‍ തുടക്കമാകും. കഴിഞ്ഞ അഞ്ച് വര്‍ഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Year 2025
News Summary - UAE welcomes New Year
Next Story