വനിതകൾക്ക് അഭിവാദ്യമർപ്പിച്ച് യു.എ.ഇ
text_fieldsദുബൈ: അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീകൾക്ക് അഭിവാദ്യം അർപ്പിച്ച് യു.എ.ഇ. എക്സ്പോയിൽ ഉൾപ്പെടെ വനിതദിന പരിപാടികൾ നടന്നു. സർക്കാർ കേന്ദ്രങ്ങൾക്ക് പുറമെ, വിവിധ സംഘടനകളും സ്ഥാപനങ്ങളും വനിത ദിന പരിപാടികൾ സംഘടിപ്പിച്ചു. ലോകത്തിലുള്ള മുഴുവൻ വനിതകൾക്കും അഭിവാദ്യം അർപ്പിക്കുന്നതായി യു.എ.ഇ ജനറൽ വിമൻസ് യൂനിയൻ ചെയർവിമനും മദർഹുഡ് സുപ്രീം കൗൺസിൽ ചെയർവിമനും കുടുംബ വികസന ഫൗണ്ടേഷൻ സുപ്രീം ചെയർവിമനുമായ ശൈഖ ഫാത്തിമ ബിൻത് മുബാറഖ് പറഞ്ഞു.
കഠിനാധ്വാനത്തിലൂടെ അസാധ്യമായത് നേടിയെടുക്കാമെന്ന് വനിതകൾ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. യു.എ.ഇ നേതൃത്വത്തിന്‍റെ പിന്തുണയോടെ ഇവർ ഐശ്വര്യപൂർണമായ ഭാവി സൃഷ്ടിക്കുന്നെന്നും ശൈഖ ഫാത്തിമ പറഞ്ഞു. ദുബൈ എക്സ്പോയിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ മാനേജിങ് ഡയറക്ടറുമായ റീം അൽ ഹാഷ്മിയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കിയത്. എക്സ്പോയിലെ വനിത പവിലിയനിൽ പ്രത്യേക പരിപാടികൾ നടന്നു. ബ്രേക്ക് ദ ബയാസ് ഫോറത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന വെർച്വലായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.