മാലിന്യശേഖരണത്തിന് കളർ കോഡുമായി യു.എ.ഇ
text_fieldsദുബൈ: മാലിന്യശേഖരണത്തിന് കളർ കോഡ് ഏർപ്പെടുത്തി യു.എ.ഇ ഭരണകൂടം.വിവിധതരം മാലിന്യങ്ങൾ ശേഖരിക്കാൻ പച്ച, കറുപ്പ്, ബ്രൗൺ, ചുവപ്പ് എന്നീ നിറങ്ങളുടെ വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കാനാണ് മന്ത്രിസഭ തീരുമാനം. പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങളാണ് പച്ചനിറത്തിലുള്ള ബിന്നുകളിൽ നിക്ഷേപിക്കേണ്ടത്. പേപ്പർ, കാർഡ്ബോർഡ്, മെറ്റൽ, ഗ്ലാസ്, പ്ലാസ്റ്റിക് തുടങ്ങിയവ പച്ച ബിന്നുകളിലാണ് ശേഖരിക്കേണ്ടത്.
പുനരുപയോഗം ചെയ്യാൻ കഴിയാത്തവ കറുപ്പ് ബിന്നുകളിൽ നിക്ഷേപിക്കണം. അപകട സാധ്യതയുള്ളവ ചുവപ്പിൽ നിക്ഷേപിക്കണം. ഭക്ഷണം, ഓർഗാനിക് മാലിന്യങ്ങൾ എന്നിവക്കായി ബ്രൗൺ ബിന്നുകളാണ് തയാറാക്കേണ്ടത്. മാലിന്യനിർമാർജനവും റീ സൈക്ലിങ്ങും വേഗത്തിലാക്കാനാണ് നടപടി.
പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് പുതിയ നിയമം കൊണ്ടുവന്നത്. മാലിന്യം കൃത്യമായി നിക്ഷേപിക്കേണ്ടതിെൻറ ഉത്തരവാദിത്തം അതുണ്ടാക്കുന്നവർക്കായിരിക്കുമെന്ന് നിയമത്തിൽ പറയുന്നു. ചില്ലറവിൽപന ശാലകളിൽ ശേഖരണ ബോക്സുകൾ സ്ഥാപിച്ച് ഇലക്ട്രോണിക് മാലിന്യങ്ങളും ബാറ്ററികളും ശേഖരിക്കുകയും റീസൈക്കിൾ ചെയ്യുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.