അതിജീവനത്തിലേക്ക് അതിവേഗം, പതറാതെ മുന്നോട്ട്
text_fieldsസമ്മാനങ്ങൾക്ക് സന്തോഷം എന്നൊരു വ്യാഖ്യാനം കൂടിയുണ്ട്. അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും സന്തോഷമാണ് ഓരോ സമ്മാനവും. ദിവസേന ആയിരക്കണക്കിനാളുകൾക്ക് വീടുകളിൽ സന്തോഷമെത്തിക്കുന്നവരാണ് കാർഗോ സർവിസുകാർ. കപ്പലും വിമാനവും ബസും കാറും ബൈക്കുമെല്ലാം ഇവരുടെ ആയുധങ്ങളാണ്. എന്നാൽ, ഗതാഗത സംവിധാനങ്ങളല്ലാം നിശ്ചലമായ മാർച്ച്, ഏപ്രിൽ മാസങ്ങൾ ഇവർക്ക് അത്ര സന്തോഷ ദിനങ്ങളായിരുന്നില്ല. മറ്റെല്ലാ മേഖലയിലുമെന്ന പോെല, ഒരുപക്ഷേ അതിനേക്കാളേറെ കോവിഡ് പിടിച്ചുലച്ച മേഖലയാണ് കാർഗോ സർവിസ്. ഒരുമാസത്തേക്ക് ഒരില പോലും അനങ്ങിയില്ല. വാങ്ങിവെച്ച പാർസലുകൾ കുന്നുകൂടി. പുതിയ ഓർഡറുകൾ സ്വീകരിക്കാൻ കഴിയാതെവന്നു. ഈ പ്രതിസന്ധികളുടെ നടുവിൽ നിന്ന് ഉയിർത്തെഴുന്നേറ്റവരുടെ പട്ടികയിൽ മുന്നിലുണ്ട് ബ്രീസ് ഹോൾഡിങ്സ് ചെയർമാൻ റഷീദ് അലി പുളിക്കലും അദ്ദേഹത്തിെൻറ സീ ബ്രീസ് കാർഗോ ആൻഡ് കൊറിയേഴ്സ് സർവിസും. ചെലവ് ചുരുക്കലിനായി കൃത്യമായ പദ്ധതി തയാറാക്കി നടത്തിയ നീക്കങ്ങളാണ് ഈ പ്രതിസന്ധി കാലത്തും വലിയ തട്ടുകേടില്ലാതെ റഷീദ് അലിയുടെ ബിസിനസിനെ താങ്ങിനിർത്തിയത്.
'കേരളത്തിലേക്കിനി അതിവേഗം' എന്നതാണ് സീ ബ്രീസ് കാർഗോയുടെ മുദ്രാവാക്യം. ഇത് ശരിവെക്കുന്ന തരത്തിൽ അതിവേഗമാണ് സീ ബ്രീസ് അതിജീവിച്ചത്. 'ബിസിനസ് തുടങ്ങിയ ശേഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കോവിഡ് കാലം. ഇന്ത്യയിൽ ജി.എസ്.ടി നടപ്പാക്കിയ സമയത്താണ് ഇതിനു മുമ്പ് വലിയൊരു പ്രതിസന്ധി നേരിട്ടത്. വായ്പയെടുക്കാതെ ബിസിനസ് നടത്തണമെന്നാണ് എെൻറ തത്ത്വം. ടെൻഷനില്ലാതെ ഈ കാലത്തെ നേരിടാൻ കഴിഞ്ഞതും വായ്പയില്ലാത്തതിനാലാണ്'- റഷീദ് അലി പറയുന്നു.എങ്ങനെയൊക്കെ ചെലവ് ചുരുക്കണമെന്ന് കാണിച്ചു തരുന്നുണ്ട് റഷീദ് അലി. പ്രതിസന്ധി തങ്ങളെ തകർത്തുകളയുമെന്ന തിരിച്ചറിവിൽ കൃത്യമായ പദ്ധതി തയാറാക്കിയായിരുന്നു മുന്നോട്ടുപോക്ക്. എവിടെയൊക്കെ ചെലവ് ചുരുക്കാമെന്നായിരുന്നു പ്രധാന ആലോചന. വാഹന ഉപയോഗം കുറച്ചതുവഴി വലിയൊരു ചെലവ് കുറക്കാൻ കഴിഞ്ഞു. പത്തോളം വാഹനങ്ങൾ സൈഡിലൊതുക്കി. ആവശ്യമില്ലാത്ത ടെലിഫോണുകൾ ഒഴിവാക്കി. ജീവനക്കാരുടെ താമസം കമ്പനി അക്കമഡേഷനാക്കി.
കെട്ടിട ഉടമകളുമായി ബന്ധപ്പെട്ട് വാടക കുറക്കാനുള്ള നടപടികളെടുത്തു. ജോലി ഷെഡ്യൂളിൽ മാറ്റം വരുത്തി. പുലർച്ച മുതൽ ജോലി തുടങ്ങുന്ന രീതിയിൽ ഷെഡ്യൂൾ ക്രമീകരിച്ചു. ഇതുവഴി ജീവനക്കാരുടെ കാര്യക്ഷമത 25 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞു. അവധി ആവശ്യമുള്ളവരെ നാട്ടിലേക്ക് അയച്ചു. ഇങ്ങനെ, കൃത്യമായ പദ്ധതി വിജയകരമായി നടപ്പാക്കിയാണ് റഷീദ് അലി കോവിഡിനെ അതിജീവിച്ചത്. ഭാവിയെ കുറിച്ച് റഷീദിന് പറയാനുള്ളത് ഇതാണ്- 'ഇതൊരു പുതിയ പാഠമായിരുന്നു. ചെലവ് ചുരുക്കിയാലും ഗുണനിലവാരത്തിൽ കുറവുവരാെത മുന്നോട്ടുപോകാൻ കഴിയും എന്നതിെൻറ തെളിവാണ് ഈ കൊറോണക്കാലം. ഇനിയും ഇങ്ങനെത്തന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. അനാവശ്യ ചെലവുകൾ കുറക്കാതെ ഒരു സ്ഥാപനത്തിനും നിലനിൽക്കാൻ കഴിയില്ല'. യു.എ.ഇയുടെ അതിജീവനത്തിെൻറ നേർസാക്ഷ്യം കൂടിയാണ് സീ ബ്രീസ്. തിരിച്ചുവരവിെൻറ തുടക്കത്തിൽതന്നെ കൂടുതൽ ജോലിക്കാരെ നിയമിക്കാൻ കഴിഞ്ഞു. നാട്ടിലേക്ക് മടങ്ങിയവർ ഓരോന്നായി തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. മൂന്നു പേർ തിരിച്ചെത്തി ജോലി തുടങ്ങി. മറ്റുള്ളവർ ഉടൻ എത്തും. ഓരോ പ്രതിസന്ധിയിലും കൈപിടിച്ചുയർത്തിയ പ്രവാസികളെയും മറന്നിട്ടില്ല. ഈ മാസം 15 വരെ 25 ശതമാനം കിഴിവാണ് ഓരോ സർവിസിനും നൽകുന്നത്. ഈ കാലത്ത് പ്രവാസികൾക്ക് സഹായം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെയെന്ത് കാര്യം എന്ന് ചോദിക്കുന്നു റഷീദ് അലി.
ഏഴു ദിവസത്തിനുള്ളിൽ ഡെലിവറിയുള്ള എക്സ്പ്രസ് സർവിസ് ഇൗ പ്രതിസന്ധിയിലും തുടരുന്നുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സ്വന്തം നെറ്റ്വർക്കാണ് ഇൗ കാലത്തും ഇതിന് സഹായകരമാകുന്നത്. യു.പി, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേക്കുമുള്ള സർവിസും മുടക്കമില്ലാതെ തുടരുന്നു. എല്ലാ മുൻകരുതലുമെടുത്തായിരുന്നു പാഴ്സലുകൾ എത്തിച്ചത്. കോവിഡിനെ പേടിച്ച് 15 ദിവസം കഴിഞ്ഞ് പാർസൽ മതി എന്ന് പറഞ്ഞവരുണ്ട്. ഇത് വെയർ ഹൗസുകളിൽ സ്റ്റോക് ചെയ്തു. ആവശ്യമായിവന്നാൽ കുറച്ചു ജീവനക്കാരെ കൂടി അവധി നൽകി നാട്ടിലേക്കയക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, യു.എ.ഇ പഴയപടിയിലേക്ക് മടങ്ങിയെത്തിയതിനാൽ ഇത് വേണ്ടിവന്നില്ല.
'പ്രോത്സാഹനവും പിന്തുണയുമായി യു.എ.ഇ സർക്കാർ ഒപ്പമുള്ളപ്പോൾ നമ്മളെന്തിന് പേടിക്കണം. ഇവിടെയുള്ള ഭരണകർത്താക്കളുടെ നിശ്ചയദാർഢ്യത്തോടെയുള്ള നീക്കങ്ങളാണ് യു.എ.ഇയെ കോവിഡ് മുക്തമാക്കുന്നത്'-റഷീദിെൻറ വാക്കുകൾ.1995ൽ സൗദിയിൽ തുടങ്ങിയ സീ ബ്രീസിെൻറ സിൽവർ ജൂബിലി വർഷമാണിത്. എല്ലാ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിെൻറ ഭാഗമായി ദുബൈയിൽ പുതിയ ഓഫിസ് തുറന്നു.
ബംഗളൂരുവിൽ ഉൾപ്പെടെ ഹോട്ടൽ പ്രോജക്ടുകളുമുണ്ട്. സീ ബ്രീസ് കാർഗോക്ക് യു.എ.ഇയിൽ മാത്രം പത്തോളം ബ്രാഞ്ചുകളുണ്ട്. നഷ്ടത്തിെൻറ മാത്രം കണക്ക് പറയുന്നവരോട് റഷീദ് അലിക്ക് കൊടുക്കാനുള്ള ഉപദേശം ഇതാണ് 'നഷ്ടവും പ്രതിസന്ധിയും ബിസിനസിെൻറ ഭാഗമാണ്. കോവിഡ് അല്ലെങ്കിൽ മറ്റൊരു കാരണം എപ്പോഴുമുണ്ടാകും. ഇതിൽ പതറാതെ പോസിറ്റിവായി ചിന്തിക്കുകയാണ് വേണ്ടത്. കോവിഡിനൊപ്പം ജീവിക്കാൻ മാനസികമായി തയാറെടുക്കണം. എന്നും കോവിഡ് കൂടെയുണ്ടെന്ന ധാരണയിൽ ജീവിച്ചാൽ െചലവ് താനേ കുറയും. പുതിയ ബിസിനസിലേക്ക് തിരിയുന്നവർ ഇനിമുതൽ പതിന്മടങ്ങ് ആലോചിക്കണം'. സമ്മാനങ്ങളും സന്തോഷങ്ങളുമയക്കാൻ 8002733 എന്ന ടോൾ ഫ്രീ നമ്പറിൽ ഒരു വിളിപ്പാടകലെ റഷീദ് അലിയുടെ കാർഗോ സർവിസ് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.