യു.എ.ഇയുടെ ആദ്യത്തെ പഞ്ചനക്ഷത്ര ആരോഗ്യ റിസോർട്ട് അജ്മാനിൽ ഒരുങ്ങുന്നു
text_fieldsആരോഗ്യ സംരക്ഷണവും സുഖ ചികിത്സയും തേടിയെത്തുന്നവർക്കായി ശാന്തമായ അന്തരീക്ഷത്തില്‍ അജ്മാനില്‍ പുതിയ ആരോഗ്യ കേന്ദ്രം ഒരുങ്ങുന്നു. അജ്മാന് അല്‍ സോറയുടെ നടുവിലാണ് യു.എ.ഇയില്‍ ആദ്യമായി പഞ്ചനക്ഷത്ര ഹോളിസ്റ്റിക് വെൽനസ് റിട്രീമെൻറ് സെൻററായ സോയ ഹെൽത്ത് ആൻഡ് വെൽബീയിങ് റിസോർട്ട് ആരംഭിക്കുന്നത്. പ്രകൃതിദത്തമായ വിശാലമായ ജലാശയം, 12 കിലോ മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍ കാടുകള്‍, കണ്ണെത്താ ദൂരത്തോളം പച്ചപ്പ് എന്നിവ നിറഞ്ഞ അൽ ഹോറയിൽ പിങ്ക് െഫ്ലമിങോകളും മറ്റ് ദേശാടന പക്ഷികളും ഉൾപെടെ 102 ഇനം പക്ഷികളുമുണ്ട്. ഈ വര്‍ഷം സെപ്റ്റംബറോടെ റിസോർട്ട് പ്രവര്‍ത്തനം ആരംഭിക്കും.
വൈവിധ്യമാർന്ന സമഗ്ര വെൽനസ് ചികിത്സകൾ വാഗ്ദാനം ചെയ്യുന്ന 60 മുറികളുള്ള റിസോർട്ട് ഈ മേഖലയിലെ ആദ്യത്തെ സംരംഭമാണ്. ചുരുങ്ങിയത് അഞ്ച് രാത്രി മുതല്‍ മൂന്നാഴ്ച്ച വരെ നീണ്ടു നില്ക്കുന്ന ചികിത്സ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. മറ്റു സാമൂഹിക ക്ഷേമ പരിപാടികള്‍ക്കും വിശാലമായ സൗകര്യം ഇവിടെ ലഭ്യമാണ്. ചുറ്റുമുള്ള പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യത്തോടെ വിശ്രമത്തിന് അനുയോജ്യമായ 120 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിശാലമായ മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.