യു.എഫ്.സി പോരിന് വീണ്ടും വേദിയാവാൻ അബൂദബി
text_fieldsഅബൂദബി: മറ്റൊരു യു.എഫ്.സി (Ultimate Fighting Championship) പോരിന് കൂടി അബൂദബി വേദിയാവുന്നു. ഇത്തിഹാദ് അറീനയില്‍ ജൂലൈ 26നാണ് യു.എഫ്.സി പോര്. 2024ല്‍ രണ്ട് തവണയാണ് അബൂദബിയില്‍ യു.എഫ്.സി പോരാട്ടങ്ങള്‍ നടന്നത്. ആഗസ്തില്‍ നടന്ന പോരില്‍ ഉമര്‍ നര്‍മഗോമെദോവ്, കോറി സന്ദാഗനെ കീഴടക്കിയിരുന്നു.
ഒക്ടോബറില്‍ നടന്ന യു.എഫ്.സി 308ല്‍ ഫെതര്‍വെയിറ്റ് വിഭാഗത്തില്‍ ഇലിയ തോപുരിയ, മാക്സ് ഹോളോവേയെയും തോല്പ്പിക്കുകയുണ്ടായി. മറ്റൊരു മല്‍സരത്തില്‍ ഖംസത്ത് ചിമയേവ്, റോബര്‍ട്ട് വിറ്റാക്കറിനെയും പരാജയപ്പെടുത്തിയിരുന്നു.
2010 മുതല്‍ യു.എഫ്.സി അബൂദബിയില്‍ 20 മല്‍സരങ്ങള്‍ നടത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.