യു.കെ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ അതിവേഗം
text_fieldsദുബൈ: ആറു ജി.സി.സി രാജ്യങ്ങളുമായി യു.കെയുടെ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗത്തിൽ യാഥാർഥ്യമാകുമെന്ന് മിഡിലീസ്റ്റിലെ ബ്രിട്ടീഷ് ട്രേഡ് കമീഷണർ സൈമൺ പെന്നി. ഇതുസംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ‘ദ നാഷനലി’ന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഉടൻ യാഥാർഥ്യമാക്കാനാണ് ശ്രമം. കരാർ യാഥാർഥ്യമാകുന്നതോടെ യു.കെയും ജി.സി.സിയും തമ്മിലെ വ്യാപാരം 16 ശതമാനം വർധിപ്പിക്കാൻ കഴിയും. ഇതുവഴി യു.കെയുടെ സമ്പദ്വ്യവസ്ഥയിലേക്ക് 1.6 ശതകോടി പൗണ്ട് കൂട്ടിച്ചേർക്കാൻ കഴിയും. കരാറിന്റെ മൂന്നാം ഘട്ട ചർച്ച സൗദിയിലെ റിയാദിൽ പൂർത്തിയായി. അടുത്ത ഘട്ടം ജൂലൈയിൽ യു.കെയിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ബ്രിട്ടീഷ് മന്ത്രിയും ബിസിനസ് സെക്രട്ടറിയുമായ കെമി ബദേനോച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടുതൽ സമയം എടുക്കുന്ന വ്യക്തിഗത കരാറുകളെക്കാൾ നിലവിലെ സാഹചര്യത്തിൽ ജി.സി.സികളുമായുള്ള വലിയ കരാറുകൾ കൂടുതൽ പ്രയോജനകരമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.