അമ്പ്രല്ല ബീച്ച് ഫുജൈറയുടെ മനോഹരമായ ബീച്ച്
text_fieldsഫുജൈറ: കടല്‍തീരം കൊണ്ട് അനുഗ്രഹീതവും മനോഹരവുമാണ് യു.എ.ഇ യുടെ കിഴക്കന്‍തീരത്തുള്ള ഫുജൈറ എമിറേറ്റ്സ്. മറു ഭാഗത്ത് കൂറ്റന്‍ പര്‍വത നിരകളും. എന്നും വിനോധസഞ്ചാരികളുടെ ഒരു സന്ദര്‍ശന കേന്ദ്രമാണ് ഫുജൈറ. അതിമനോഹരമായ ലാന്‍ഡ്സ്കേപ്പിങ്ങും നിര്‍മാണ മികവും കൊണ്ട് ഒരു യൂറോപ്പ്യന്‍ മാതൃകയില്‍ ആണ് “അമ്പ്രല്ല ബീച്ച്” ഡിസൈന്‍ ചെയ്തിട്ടുള്ളത്. വിശാലവും ശാന്തവുമായ തീരം, മനോഹരമായ പുല്‍ത്തകിടി, എല്ലാം കൊണ്ടും ആളുകളെ ആകര്‍ഷിക്കുന്ന ഒന്നുതന്നെ. ഉല്‍ഘാടനം പ്രതീക്ഷിച്ചു നില്ക്കുന്ന ശൈഖ് ഖലീഫ ഹോസ്പിറ്റലിന് നേരെ മുന്‍ വശത്താണ് വിശാലമായ ബീച്ച്.
ബീച്ചില്‍ വിവിധ വര്‍ണത്തിലുള്ള മനോഹരമായ കുടകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നീളം കൂടിയ ജോഗിങ് ട്രാക്ക്, കുട്ടികൾക്കായി കളിസ്ഥലങ്ങൾ, പൊതു ടോയ്ലറ്റുകൾ, വിവിധ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ, ചുറ്റും മനോഹരമായ വൃക്ഷങ്ങള്‍ എന്നിവ എല്ലാമായി അതി മനോഹരമായാണ് ബീച്ച് സംവിധാനിച്ചിരിക്കുന്നത്. വാരാന്ത്യ അവധിദിനങ്ങളിലെല്ലാം സന്ദർശകരുടെ വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ആദ്യത്തെ ഒരു മണിക്കൂര്‍ പാര്‍ക്കിങ് സൗജന്യവും പിന്നീടുള്ള ഓരോ മണിക്കൂറിലും പത്തു ദിര്‍ഹം ആണ് പാര്‍ക്കിങ് ഫീസ്. കഴിഞ്ഞ വര്‍ഷമാണ് ബീച്ച് നവീകരണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തത്. നവീകരണത്തിനു മുമ്പ് ബാര്‍ബിക്യൂ സൗകര്യത്തിനായി കുട പോലെയുള്ള ഷെല്‍ട്ടറുകള്‍ നിരനിരയായി സ്ഥാപിച്ച ബീച്ച് ആയത് കൊണ്ടായിരുന്നു ഇതിനെ “അമ്പ്രല്ല ബീച്ച്” എന്നറിയിപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.