ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ മെഗാ ഇഫ്താർ
text_fieldsഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നടത്തിയ മെഗാ ഇഫ്താർ
ഉമ്മുൽ ഖുവൈൻ: ഇഫ്താർ വിത് ബ്ലൂ കോളേഴ്സ് എന്ന പേരിൽ ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്റെ ഇഫ്താർ ഡ്രൈവിന്റെ ഭാഗമായി നടത്തിയ ഇഫ്താർ മീറ്റിൽ ആയിരത്തിലധികം തൊഴിലാളികൾ പങ്കെടുത്തു. ഖിദ്മത്ത് നസീം ക്യാമ്പിൽ നടന്ന ഇഫ്താർ മീറ്റിൽ അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് പുറമേ ഉമ്മുൽ ഖുവൈനിലെ വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്മെന്റുകളുടെ തലവന്മാരും പ്രതിനിധികളും പങ്കെടുത്തു. പരിപാടി പ്രസിഡന്റ് സജാദ് നാട്ടിക ഉദ്ഘാടനം ചെയ്തു. ഉമ്മുൽ ഖുവൈന്റെ വിവിധ ഭാഗങ്ങളിൽ ആയിരത്തിൽപരം ഫുഡ് കിറ്റുകളുടെ വിതരണം നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.
ഇത്തരം മെഗാ ഇഫ്താറുകൾക്ക് പുറമെ എല്ലാ ദിവസവും വിവിധ പ്രദേശങ്ങളിൽ നൂറുകണക്കിന് കിറ്റുകളുടെ വിതരണവും കാര്യക്ഷമമായി നടത്താൻ കഴിഞ്ഞുവെന്നും ഇത്തവണത്തെ ഇഫ്താർ ഡ്രൈവിന് വലിയ ജന പിന്തുണയാണ് ലഭിച്ചതെന്നും ഇഫ്താർ ഡ്രൈവ് കൺവീനർ റാഷിദ് പൊന്നാണ്ടി അറിയിച്ചു. ജന. സെക്രട്ടറി എസ്. രാജീവ്, വൈസ് പ്രസിഡന്റ് ഷനൂജ് നമ്പ്യാർ, ട്രഷറർ മുഹമ്മദ് മൊഹ്ദീൻ, ജോ. ട്രഷറർ ഷിനു ബേബി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.