കാൽനടക്കാരെ പരിഗണിച്ചില്ലെങ്കിൽ പിടിവീഴും
text_fieldsഉമ്മുൽ ഖുവൈൻ: കാൽനടക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുതിയ റഡാർ നിരീക്ഷണ സംവിധാനം ഏപ്രിൽ മൂന്നു മുതൽ നിലവിൽ വരുമെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ് അറിയിച്ചു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ കാമറകൾ സീബ്രാലൈനിൽ നിർത്താത്ത വണ്ടികളെ നിരീക്ഷിച്ച് അവയുടെ നമ്പർ ചിത്രസഹിതം ഒപ്പിയെടുക്കുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പും റോഡ് സുരക്ഷ അതോറിറ്റിയും ചേർന്നു നടത്തിയ കാമ്പയിനുകളുടെ ഭാഗമായാണ് ഈ നീക്കം.
ഈ സംവിധാനം നിലവിൽ വരുന്നതോടെ സീബ്ര ക്രോസിങ്ങിൽ നിർത്താത്ത വണ്ടികൾ ഉണ്ടാക്കുന്ന അപകടമരണങ്ങളും പൊതുസ്വത്ത് നഷ്ടവും ഗണ്യമായി കുറക്കാൻ കഴിയുമെന്ന് കണക്കാക്കുന്നു. ട്രാഫിക് നിയമപ്രകാരം നിയമലംഘകരെ കാത്തിരിക്കുന്നത് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുമാണ്.
അബൂദബിയിൽ നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഇത്തരം കാമറകൾ ഇതിനോടകംതന്നെ നിലവിൽവന്നിട്ടുണ്ട്. സമീപഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇവയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.