ഉമ്മുൽ ഖുവൈൻ കെ.എം.സി.സി ദേശീയ ദിനാഘോഷം ഇന്ന്
text_fieldsഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ കെ.എം.സി.സി സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടിയായ ഈദുൽ ഇത്തിഹാദ് 2024 ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്ക് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിലെ ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല ഓഡിറ്റോറിയത്തിൽ നടക്കും.
യു.എ.ഇ ഭരണതലത്തിലെ വിശിഷ്ട വ്യക്തികൾക്കുപുറമെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം തുടങ്ങിയ പ്രമുഖ നേതാക്കൾ കൂടി പങ്കെടുക്കും. വിവിധ ഇൻഡോ അറബ് കലാ സാംസ്കാരിക പരിപാടികൾക്ക് പുറമെ രഹ്ന, കൊല്ലം ഷാഫി തുടങ്ങിയവർ നയിക്കുന്ന ഗാനമേളയും അരങ്ങേറും. പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.