ദർശന കലാ സാംസ്കാരിക വേദി 'ഉണർവ്-2022' സംഘടിപ്പിച്ചു
text_fieldsഷാർജ: ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ആദരം അർപ്പിച്ച് ദർശന കലാ സാംസ്കാരിക വേദി 'ഉണർവ്-2022' സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനെ ഏറ്റവും വലിയ അസോസിയേഷനുകളിൽ ഒന്നായി മാറ്റുന്നതിൽ ഭരണാധികാരികൾ നൽകിയ സഹായം വാക്കുകൾക്ക് അതീതമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. ദർശന വർക്കിങ് പ്രസിഡന്‍റ് ഷറഫുദ്ദീൻ വലിയകത്ത് അധ്യക്ഷതവഹിച്ചു. കോവിഡ് കാലത്ത് ആതുര ശുശ്രൂഷ രംഗത്ത് സേവനം ചെയ്ത ഡോ. അജു അബ്രഹാം, ഡോ. മുഹമ്മദ് ഷെഫീക്ക്. ഡോ. രാജു വർഗീസ്, നഴ്സുമാരായ ജെസി അന്ന ഫിലിപ്, ആനി ജോൺസൺ, ധന്യമാത്യു, ലിജി സാം എന്നിവർക്ക് ദർശന ഏർപ്പെടുത്തിയ അവാർഡുകൾ തച്ചക്കാട് ബാലകൃഷ്ണൻ വിതരണം ചെയ്തു.
ചിരന്തന പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി, ഐ.എ.എസ് കോഓഡിനേഷൻ ജനറൽ കൺവീനർ ഷിബു ജോൺ, ഷാർജ കെ.എം.സി.സി പ്രസിഡന്‍റ് ഹമീദ്, ഐ.എ.എസ്.എം.സി അംഗങ്ങളായ റോയി, സാം, സുനിൽ രാജ്, പ്രതീക്ഷ് ചിതറ, ഹരിലാൽ, കബീർ ചാനകര, സന്തോഷ് നായർ, റെജി നായർ, സാബു തോമസ്, ഖുെറെഷി, ഖാലിദ്, മുസ്തഫ കുറ്റിക്കോൽ, ഷെബീർ, ശ്രീകുമാർ നമ്പ്യാർ, ഷിജി അന്ന ജോസഫ്, വീണ ഉല്യാസ്, കെ.വി ഫൈസൽ, സി.പി. മുസ്തഫ, ജെന്നി എന്നിവർ ആശംസകൾ നേർന്നു. അവാർഡ് ജേതാക്കളെ ദർശന സെക്രട്ടറി അഖിൽദാസ് പരിചയപ്പെടുത്തി. മോഹൻ ശ്രീധരൻ സ്വാഗതവും പി.എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു. കലാവിഭാഗം കൺവീനർ വീണ ഉല്യാസിന്‍റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.