അനധികൃത മസാജ് കേന്ദ്രം; 91 ഫ്ലാറ്റുകൾ അടച്ചുപൂട്ടി
text_fieldsദുബൈ: അനധികൃത മസാജ് കേന്ദ്രം നടത്തിയതിന്റെ പേരിൽ ഈ വർഷം 91 ഫ്ലാറ്റുകൾ ദുബൈ പൊലീസ് സീൽ ചെയ്തു. ലൈസൻസില്ലാത്ത മസാജ് പാർലറുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് നടപടി.
അനധികൃത മസാജ് പാർലറുകളിൽ പോകരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കൊള്ള, കൊലപാതകം ഉൾപ്പെടെയുള്ള ഭീഷണി ഇത്തരം മസാജ് പാർലറുകൾ ഉയർത്തുന്നതായി ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിന് പുറമെ മസാജ് കാർഡുകൾ വിതരണം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ 901 നമ്പറിൽ വിളിച്ച് വിവരം അറിയിക്കണം. പൊലീസ് ആപ്പിലെ പൊലീസ് എയ് സർവിസ് വഴിയും റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.