Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്മാ​നി​ൽ...

അ​ജ്മാ​നി​ൽ അ​ന​ധി​കൃ​ത ഇ-​സി​ഗ​ര​റ്റ്​ വി​ൽ​പ​ന; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ഇ-​സി​ഗ​ര​റ്റു​ക​ൾ
cancel
camera_alt

അ​ജ്​​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ ഇ-​സി​ഗ​ര​റ്റു​ക​ൾ

അ​ജ്മാ​ന്‍: എ​മി​റേ​റ്റി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ 7,97,000 ഇ-​സി​ഗ​ര​റ്റു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ടു പേ​രെ അ​ജ്​​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ന്മാ​രാ​യ ര​ണ്ടു​ പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. അ​ജ്മാ​നി​ലെ ഒ​രു വി​ല്ല​യി​ൽ അ​ഞ്ച് മു​റി​ക​ളി​ലാ​യാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​ന്ന ഇ-​സി​ഗ​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വി​വി​ധ ക​മ്പ​നി​ക​ളു​ടെ ബ്രാ​ൻ​ഡ്​ നെ​യി​മി​ലു​ള്ള വ​ൻ​ തോ​തി​ൽ സി​ഗ​​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നി​കു​തി വെ​ട്ടി​ച്ചാ​ണ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ അ​ജ്​​മാ​ൻ ​പൊ​ലീ​സ്​ അ​റി​യി​ച്ചു. ഏ​ഷ്യ​ൻ പൗ​ര​ന്മാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്നു കെ​ട്ടി​ടം.40നും 30​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. നി​കു​തി വെ​ട്ടി​പ്പ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ഫെ​ഡ​റ​ൽ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യും ചെ​യ്തു.

പു​ക​വ​ലി ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​ക്കും വ​രു​ത്തു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം കൃ​ത്യ​ങ്ങ​ളെ കു​റി​ച്ച് അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ മ​ടി​ക്ക​രു​തെ​ന്നും അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ സു​ര​ക്ഷ​യെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന നി​കു​തി വെ​ട്ടി​പ്പ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രെ അ​ജ്മാ​ൻ പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIllegalE-CigarettesArrest
News Summary - Unauthorized sale of e-cigarettes in Ajman- Two people are under arrest
Next Story