അണ്ടർ 19 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കം
text_fieldsദുബൈ: ഐ.സി.സി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് അജ്മാനിൽ തുടക്കം. അജ്മാനിലെ ഈഡൻ ഗാർഡൻ, മാലെക് ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. യു.എ.ഇ, ഹോങ്കോങ്, കുവൈത്ത്, മലേഷ്യ, നേപ്പാൾ, സിംഗപ്പൂർ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. മാർച്ച് രണ്ടിന് സമാപിക്കും. 2014ൽ ശ്രീലങ്കയിൽ നടക്കുന്ന ലോകകപ്പിന്റെ യോഗ്യത മത്സരമാണ് നടക്കുന്നത്.
സീനിയർ ടീമിലെ ഓൾ റൗണ്ടർ അയാൻ ഖാന്റെ നേതൃത്വത്തിലാണ് യു.എ.ഇ കളിക്കുന്നത്. 2020ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലേക്ക് ടീം യോഗ്യത നേടിയിരുന്നു. അടുത്തിടെ നടന്ന പ്രാദേശിക ലീഗുകളിലെ മത്സരങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് താരങ്ങളെ തെരഞ്ഞെടുത്തത്.
തിങ്കളാഴ്ച യു.എ.ഇ സിംഗപ്പൂരിനെ നേരിടും. ഹോങ്കോങും നേപ്പാളുമാണ് മറ്റൊരു മത്സരം. മൂന്നാം മത്സരത്തിൽ കുവൈത്ത് മലേഷ്യയെ നേരിടും. 28ന് യു.എ.ഇയും കുവൈത്തുമാണ് ഏറ്റുമുട്ടുന്നത്. മലേഷ്യ-നേപ്പാൾ, സിംഗപ്പൂർ-ഹോങ്കോങ് എന്നിവയാണ് മറ്റ് പോരാട്ടങ്ങൾ. അവസാന ദിനമായ മാർച്ച് രണ്ടിന് നേപ്പാളാണ് യു.എ.ഇയുടെ എതിരാളികൾ. സിംഗപ്പൂർ -കുവൈത്ത്, ഹോങ്കോങ് -മലേഷ്യ എന്നീ മത്സരങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.