ഹോട്ടലുകളിൽ യൂനിഫോം നിർബന്ധമോ?
text_fieldsദുബൈ: മുൻകാലങ്ങളിൽ ഹോട്ടൽ ജീവനക്കാർ യൂനിഫോം ധരിക്കുന്നത് അപൂർവമായിരുന്നു. വൻകിട റസ്റ്റാറൻറുകളിലെ ജീവനക്കാർ മാത്രമാണ് യൂനിഫോം ധരിച്ചിരുന്നത്. ഇന്ന് അതല്ല അവസ്ഥ. ഭൂരിപക്ഷം ഹോട്ടലുകളിലെയും റസ്റ്റാറൻറുകളിലെയും കഫ്റ്റീരിയകളിലെയും ജീവനക്കാർ യൂനിഫോം ധരിക്കുന്നുണ്ട്. ചെറിയ ഹോട്ടലുകളിൽ പോലും ഇത് കാണാം. ഇത് സ്ഥാപനത്തിെൻറ നിലവാരം ഉയർത്തുന്നു എന്ന് മാത്രമല്ല, ഉപഭോക്താക്കളുടെ വിശ്വാസ്യതയും സംതൃപ്തിയും വർധിപ്പിക്കുന്നു. നിയമപരമായി നോക്കിയാൽ ഹോട്ടലുകളിൽ യൂനിഫോം നിർബന്ധമാണോ ?. അതെ എന്നാണ് ദുബൈ മുനിസിപ്പാലിറ്റി പറയുന്നത്. മാത്രമല്ല, യൂനിഫോമിനായി പ്രത്യേക മാർഗനിർദേശങ്ങളും നൽകുന്നുണ്ട്. വൃത്തിയുള്ള ഇളം നിറത്തിലുള്ള യൂനിഫോം വേണമെന്നാണ് ചട്ടം. എളുപ്പത്തിൽ കഴുകാവുന്നതായിരിക്കണം. എന്തെങ്കിലും വസ്തുക്കൾ വസ്ത്രത്തിൽ പറ്റിപ്പിടിച്ചാൽ കാണാൻ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് ഇൗ നിബന്ധന വെച്ചിരിക്കുന്നത്. ഒാരോ ജീവനക്കാർക്കും നാല് ജോഡി യൂനിഫോം നിർബന്ധമാണ്. പ്രവാസ ലോകത്തെ സാഹചര്യത്തിൽ ഇത് അനിവാര്യവുമാണ്. കാരണം, എല്ലാ ദിവസവും അലക്കാൻ കഴിയണമെന്നില്ല.
ഒരു ദിവസം ധരിച്ചത് അലക്കാതെ വീണ്ടും ഉപയോഗിക്കുന്നത് രോഗങ്ങൾ ക്ഷണിച്ചുവരുത്തും. അതിനാൽ നാല് ജോഡിയെങ്കിലും നിർബന്ധമാണ്. ശരീരം മറയുന്ന രീതിയിലുള്ള യൂനിഫോമാണ് ഉപയോഗിക്കേണ്ടത്. കൈയുടെ രോമങ്ങൾ പൂർണമായും മറയുന്ന രീതിയിൽ ഫുൾ സ്ലീവാണ് ഉചിതം. ജോലിസ്ഥലത്തേക്ക് കയറുന്നതിന് തൊട്ടുമുൻപാണ് യൂനിഫോം ധരിക്കേണ്ടത്. ഇത് പുറത്ത് ധരിക്കരുത്. അഴുക്കായ കൈ യൂനിഫോമിൽ തുടക്കരുത്. ഭൂരിപക്ഷം സ്ഥാപനങ്ങളും യൂനിഫോം നൽകാറുണ്ടെങ്കിലും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല. ഹോട്ടലുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് ജീവനക്കാരെ എളുപ്പത്തിൽ തിരിച്ചറിയാനും ഇത് ഉപകരിക്കും. ഇത് ഉപഭോക്താക്കളുടെ മനസിൽ സംതൃപ്തിയുണ്ടാക്കുകയും സ്ഥാപനത്തിനെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടാക്കാൻ ഇടയാക്കുകയും ചെയ്യും. അണുബാധ ഒഴിവാക്കുകയും അതുവഴി ഭക്ഷ്യസുരക്ഷ ഒരുക്കുകയുമാണ് യൂനിഫോം നിർബന്ധമാക്കുന്നതിലൂടെ ദുബൈ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.
എങ്ങിനെയാവണം യൂനിഫോം?
1. ഇളം നിറം
2. എളുപ്പത്തിൽ കഴുകാവുന്നത്
3. നാല് ജോഡി നിർബന്ധം
4. േജാലി സ്ഥലത്തേക്ക് കയറുന്നതിന് തൊട്ടുമുൻപ് ധരിക്കണം
5. ഹോട്ടലിന് പുറത്ത് ധരിക്കരുത്
6. ഫുൾ സ്ലീവ് യൂനിഫോമാണ് ഉചിതം
7. പോക്കറ്റ് ആവശ്യമില്ല
8. അഴുക്ക് പറ്റിയ കൈ യൂനിഫോമിൽ തുടക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.