കേന്ദ്ര ബജറ്റ്: ആരോഗ്യ പരിരക്ഷ മേഖലയെ പരിഗണിക്കണം -ഡോ. ആസാദ് മൂപ്പൻ
text_fieldsദുബൈ: അടുത്ത മാസം നടക്കുന്ന കേന്ദ്ര ബജറ്റിൽ ആരോഗ്യ പരിരക്ഷ മേഖലക്ക് മികച്ച പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ. കഴിഞ്ഞ ബജറ്റിൽ മേഖലക്ക് ആവശ്യമായ പരിഗണന ലഭിച്ചിരുന്നില്ല.
ഇത്തവണ കുറഞ്ഞത് അഞ്ചു ശതമാനം ബജറ്റ് വിഹിതം ആരോഗ്യ പരിരക്ഷ മേഖലക്ക് വകയിരുത്തുമെന്നാണ് പ്രതീക്ഷ. ആയുഷ്മാൻ ഭാരത് ലക്ഷ്യമിടുന്നതനുസരിച്ച് 500 ദശലക്ഷം ആളുകൾക്ക് മിതമായ നിരക്കിൽ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനും, വർധിച്ചുവരുന്ന ആരോഗ്യ പരിചരണ ആവശ്യം നിറവേറ്റുന്നതിനും ഗ്രാമങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും കൂടുതൽ ആശുപത്രികളും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും ആവശ്യമാണ്.
ഇത് പരിഹരിക്കാൻ സർക്കാർ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യ ഇൻഷുറൻസ്, റീട്ടെയിൽ ഫാർമസി മേഖലകളിൽ നൂറുശമതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു. അക്കാദമിക് കാര്യങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന എൻ.ആർ.ഐ വിദ്യാർഥികൾക്ക് ഒരു പ്രത്യേക സർവകലാശാലയും വേണം.
അതോടൊപ്പം പ്രവാസികളായ എൻ.ആർ.ഐകളിൽ ഇന്ത്യയിൽ വരുമാന സ്രോതസ്സുള്ളവർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി അടക്കേണ്ടവർക്കും ടി.ഡി.എസിൽ ഇളവ് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.