യൂനിയൻ കോപ്പിെൻറ ലാഭത്തിൽ മികച്ച വർധന
text_fieldsദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്തൃ സംരംഭമായ യൂനിയൻ കോപ്പിെൻറ ലാഭത്തിൽ മികച്ച വളർച്ച. ഇൗ വർഷത്തെ മൂന്നാം പാദത്തിൽ 16 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൗ വർഷത്തെ ഒമ്പതു മാസങ്ങളിൽ 387 ദശലക്ഷം ദിർഹ വും ആദായമുണ്ടാക്കി. രാഷ്ട്രത്തിെൻറ സാമ്പത്തിക വളർച്ചയിലും വികസനത്തിലും യൂനിയൻ കോപ്പ് പ്രകടമായ പങ്കാണ് നിർവഹിക്കുന്നതെന്ന് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി പറഞ്ഞു.
മുൻവർഷങ്ങളിലെ പ്രകടനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഇക്കുറി റെക്കോഡ് വർധനവാണ്. വരുന്ന നാലു വർഷങ്ങളിലായി 18 വിപുലമായ പദ്ധതികളാണ് യൂനിയൻ കോപ്പ് ആവിഷ്കരിക്കുന്നത്. ഇതു വഴി 2.13ബില്യനിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും യു.എ.ഇ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.