മറ്റ് സ്റ്റോറുകളുമായി വില താരതമ്യം ചെയ്യാം; പുതിയ പ്രഖ്യാപനവുമായി യൂനിയൻ കോപ്
text_fieldsunion coopദുബൈ: ഓഹരി ഉടമകളും 'ഗോള്‍ഡ് തമായാസ്' കാര്‍ഡ് ഉടമകളുമായ എല്ലാ ഉപഭോക്താക്കള്‍ക്കും വേണ്ടി യൂനിയൻ കോപ് ആവിഷ്‍കരിച്ച പുതിയ പദ്ധതി സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പ്രഖ്യാപിച്ചു. യൂനിയൻ കോപില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ വില ദുബൈ വിപണിയില്‍ യൂനിയൻ കോപിന്‍റെ എതിരാളികളായ മറ്റ് സ്റ്റോറുകളുമായി താരതമ്യം ചെയ്യാന്‍ ഇനി അവസരമുണ്ടാകും. വിലയില്‍ വ്യത്യാസമുണ്ടെങ്കില്‍ ആ തുക യൂനിയൻകോപ് ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കും. നിബന്ധനകള്‍ക്കും യൂനിയൻ കോപിന്‍റെ പരിശോധനകള്‍ക്കും വിധേയമായിട്ടായിരിക്കും ഇത്. യൂനിയൻ കോപില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ച തമായാസ്‍ കാര്‍ഡിലേക്ക് ആയിരിക്കും വിലയില്‍ വ്യത്യാസമുള്ള തുക നല്‍കുക.
പുതിയ പദ്ധതിയുടെ പ്രയോജനം ഉപഭോക്താവിന് ലഭിക്കുന്നതിനായി ചില നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ഉപഭോക്താവ് സാധനം വാങ്ങിയ ശേഷം 24 മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ പണം തിരികെ ലഭിക്കുന്നതിന് അപേക്ഷ നല്‍കണം. താരതമ്യം ചെയ്യുന്ന ഉൽപ്പന്നവുമായി ബ്രാന്‍ഡ്, സൈസ്, കളര്‍, പാക്കേജിങ്, നിര്‍മിച്ച രാജ്യം, ബാര്‍കോഡ് എന്നിവ യോജിക്കണം. ഇതിന് പുറമെ മറ്റ് സ്റ്റോറിലെ ഉൽപ്പന്നത്തിന്‍റെ വാലിഡിറ്റി യൂനിയൻ കോപില്‍ നിന്ന് വാങ്ങിയ ഉൽപ്പന്നത്തിന്‍റെ വാലിഡിറ്റി തീയ്യതിയേക്കാള്‍ കുറഞ്ഞതാന്‍ പാടില്ല. ഉൽപ്പന്നം, പ്രൊമോഷണല്‍ ഓഫറുകള്‍, മൊത്തവില്‍പന, ക്ലിയറന്‍സ് സെയില്‍, എക്സ്പ്രസ് അല്ലെങ്കില്‍ ഷോര്‍ട്ട് സ്‍പെഷ്യല്‍ ഓഫറുകള്‍ എന്നിവയുടെ ഭാഗമായിട്ടോ പ്രത്യേക എണ്ണം സാധനങ്ങള്‍ക്ക് മാത്രം ബാധകമാവുന്ന വിലയോ മറ്റ് ഇവന്‍റുകളുമായി ബന്ധപ്പെട്ട പ്രത്യേക ഓഫറുകളോ മറ്റ് സ്റ്റോറുകളിലെ വിലയില്‍ വന്ന അപാകതകളോ ആവാന്‍ പാടില്ല. പിക്കപ്പ് സര്‍വീസുകളിലൂടെ (ക്ലിക്ക് ആന്‍റ് കലക്ട്) വാങ്ങുന്ന സാധനങ്ങള്‍ക്ക് പുതിയ പോളിസി ബാധകമാവില്ല. ദിവസേനയും ആഴ്ചയിലും വില വ്യത്യാസം വരുന്ന ഫ്രഷ് ഉൽപന്നങ്ങളായ മത്സ്യം, പച്ചക്കറികള്‍, പഴങ്ങള്‍, മാംസം, പാല്‍ ഉൽപന്നങ്ങള്‍ എന്നിവയ്‍ക്കും ഈ പോളിസി ബാധകമല്ല.
ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങി 24 മണിക്കൂറിനകം അതേ ശാഖയില്‍ തന്നെ 'റീഫണ്ട് റിക്വസ്റ്റ്' സമര്‍പ്പിക്കാന്‍ യൂനിയൻ കോപ് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാഖയിലെ മാനേജര്‍ അപേക്ഷയുടെ പ്രാഥമിക പരിശോധന നടത്തും. അപേക്ഷ നിരസിക്കുകയാണെങ്കിലോ മറ്റെന്തെങ്കിലും വിവരങ്ങള്‍ കൂടി ആവശ്യമുണ്ടെങ്കിലോ ഉപഭോക്താവിനെ അറിയിക്കും. ശേഷം ഉൽപ്പന്നത്തിന്‍റെ വിലയിലെ വ്യത്യാസം ഉപഭോക്താവിന് നല്‍കും. അപേക്ഷ നിരസിക്കുകയാണെങ്കില്‍, ഉപഭോക്താവിനെ യൂനിയൻ കോപ് ശാഖയില്‍ നിന്ന് ബന്ധപ്പെട്ട് അപേക്ഷ നിരസിക്കാനുള്ള കാരണങ്ങള്‍ വിശദീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.