യൂനിയന്‍ കോപ് ബദായിലും ബര്‍ഷ- 3ലും വാണിജ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കും
text_fieldsദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ യൂനിയന്‍ കോപ് 82 മില്യന്‍ ദിര്‍ഹം ചെലവിട്ട് അല്‍ബദാ (ജു മൈറ), അല്‍ബര്‍ഷ-3 എന്നിവിടങ്ങളില്‍ രണ്ടു വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കും. പ്രോപര്‍ടീസ്- പ്രൊജക്റ്റ് വിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ലോകനിലവാരത്തിലുള്ള സവിശേഷ ഷോപ്പിങ് അനുഭവം സമ്മാനിക്കാനുള്ള യൂനിയ ന് കോഓപ്പിെൻറ പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു പ്രൊജക്റ്റുകളുടെയും നിര്‍മാണ കരാറില്‍ ഇന്നലെ അല്‍അവീറിലെ യൂനിയന്‍ കോഓപ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഒപ്പു വെച്ചു. അല്‍ശഫാര്‍ ഇന്‍വെസ്റ്റ്മെൻറ് ഗ്രൂപ് ചെയര്മാന് അലി ബിന്‍ അബ്ദുല്ല അല്‍ ശഫാറും അല്‍ഫലാസിയുമാണ് കരാറില്‍ ഒപ്പിട്ടത്. അല്‍ശഫാര്‍ പ്രോപര്‍ടീസ്-പ്രൊജക്റ്റ്സ് ഡിവിഷന് ഡയറക്ടര്‍ എൻജി. മാദിയ അല്‍ മര്‍റി, അല്‍ശഫാര്‍ എൻജിനീയറിങ് കമ്പനി സി.ഇ.ഒ സൈഫ് ബിന്‍ അലി അല്‍ശഫാര്‍ ചടങ്ങില്‍ സന്നിഹിതരായി.
ശാഖകള്‍ നിര്‍മിക്കുന്നതില്‍ നിന്നും വാണിജ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് യൂനിയന്‍ കോഓപ് മാറിയെന്ന് അല്‍ഫലാസി പറഞ്ഞു. ഇതുവഴി, ഓഹരിയുടമകള്‍ക്ക് ഉയര്‍ന്ന നിലയിലുള്ള ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് മികച്ച വിലയില്‍ ഉല്പന്നങ്ങളും സ്വന്തമാക്കാന്‍ സാധിക്കും. അടുത്ത വര്‍ഷങ്ങളില്‍ മറ്റു എമിറേറ്റുകളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ആദ്യം അബൂദബിയിലും അല്‍ഐനിലും പിന്നീട് വടക്കന്‍ എമിറേറ്റുകളിലുമാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ദുബൈയില്‍ രണ്ടു വാണിജ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ യൂനിയന്‍ കോപ്പുമായി ധാരണത്തിലെത്തിയതില് അലി ബിന്‍ അബ്ദുല്ല അല്‍ ശഫാര്‍ സന്തോഷം രേഖപ്പെടുത്തി. സുസ്ഥിര വികസനാധിഷ്ഠിതവും ഹരിത ഗൃഹ വാതകങ്ങള്‍ കുറക്കുന്നതുമായ വിധത്തിലുള്ള നൂതന നിര്‍മാണ രീതികളാണ് അവലംബിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ബേസ്മെന്റ് നിലകളും ഗ്രൗണ്ട്, ഒന്നാം നിലകളുമടങ്ങുന്നതാണ് 40 മില്യന്‍ ദിര്‍ഹമിലധികം ചെലവില്‍ 105,970 ചതുരശ്ര അടിയില്‍ പണിയുന്ന അല്‍ബദായിലെ കൊമേഴ്സ്യല്‍ സെൻറര്‍. 2020 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകും.
അല്‍ബര്‍ഷ-3ലെ വാണിജ്യ കേന്ദ്രം ഹിസ്സ സ്ട്രീറ്റിലാണ് നടപ്പാക്കുന്നത്. 42 മില്യന്‍ ദിര്‍ഹമിലധികം ചെലവില്‍ 141,725 ചതുരശ്ര അടിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 2020 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാകും.
അതിനിടെ, 2.5 ബില്യന്‍ ദിര്‍ഹം ചെലവില്‍ 20 പദ്ധതികള്‍ നിര്‍മാണ ഘട്ടത്തിലാണെന്ന് അല്‍ഫലാസി വെളിപ്പെടുത്തി. ഇവയില്‍ 10 പദ്ധതികള്‍ 2020ല്‍ പൂര്‍ത്തിയാകും. 50 മില്യനിലധികം ദിര്‍ഹമിലാണ് ഇവ നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. വര്‍ഖ-3, അല്‍ബര്‍ഷ-3, ജുമൈറ-1, അല്‍ഖൂസ്-1, നദ്ദ് അല്‍ഹമര്‍, അല്‍ബര്‍ഷ സൗത്ത്-1 എന്നിവിടങ്ങളിലും മറ്റിടങ്ങളിലുമായി വാണിജ്യ കേന്ദ്രങ്ങളും ഷോറൂമുകളുമാണ് നിര്‍മിച്ചു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.