ഓരോ ഉപയോഗ ശേഷവും യൂനിയൻ കോപ്പിൽ ട്രോളികൾ അണുമുക്തമാക്കും
text_fieldsദുബൈ: കൊറോണ ൈവറസിെൻറ ആശങ്കകൾ നിലനിൽക്കെ ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുവാൻ ട്രേ ാളികൾ അണുവിമുക്തമാക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കി യൂനിയൻ കോപ്പ്. നേരത്തേ തന്നെ ഷോപ്പിങ് ട്രോളികളും ബാസ്കറ്റുകളും വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിയും അണുമുക്തമാക്കിയാണ് നൽകിവരുന്നതെന്നും കോവിഡ് ഭീ തി പടർന്നതോടെ അത് കൂടുതൽ ഉൗർജിതവും നിരന്തരവുമാക്കിയെന്നും യൂനിയൻ കോപ്പ് ഹാപ്പിനസ് ആൻറ് മാർക്കറ്റിങ് വിഭാഗം ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തക്കി അറിയിച്ചു.
ഷോപ്പിങ് കൂടകളുടെ പിടികൾ ഒാരോ തവണത്തെ ഉപയോഗത്തിനു ശേഷം അണുമുക്തമാക്കുന്നതിനും പ്രത്യേക ജീവനക്കാരെ നിേയാഗിച്ചിട്ടുണ്ട്. എല്ലാ ശാഖകളിലും ഉപഭോക്താക്കളുടെ സൗജന്യ ഉപയോഗത്തിനായി സാനിറ്റൈസേഷൻ േപാഡുകൾ വ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. മുൻകരുതൽ എന്ന രീതിയിൽ എല്ലാവിധ ശുചീകരണ പ്രവർത്തനങ്ങളും ഉൗർജിതമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള അതി നൂതനമായ പൊതുജനാരോഗ്യ ^സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായ നടപടികളാണ് എല്ലാ ശാഖകളിലും സ്വീകരിച്ചുവരുന്നത്. ജീവനക്കാരും അണുമുക്തി വരുത്തിയും ഉയർന്ന വ്യക്തിശുചിത്വം പാലിച്ചുമാണ് സേവനം നൽകുന്നത്. കൊറോണ ൈവറസ് വ്യാപനം തടയുന്നതിനാവശ്യമായ മുൻകരുതലുകൾ പരിശീലിപ്പിക്കുവാനും പങ്കുവെക്കുവാനുമായി ജീവനക്കാർക്ക് ശിൽപശാലകളും ഒരുക്കുന്നുണ്ടെന്ന് ഡോ. അൽ ബസ്തക്കി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.