സ്വദേശിവത്കരണം ശക്തം; യൂനിയൻ കോപ്പിൽ 37 ശതമാനം ജീവനക്കാരും ഇമറാത്തികൾ
text_fieldsദുബൈ: യു.എ.ഇയിലെ മുൻനിര ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ യൂനിയൻ കോപ്പിൽ സ്വദേശിവത്കരണം ശക്തമായ രീതിയിൽ മുന്നേറുന്നു. ജീവനക്കാരിൽ 37 ശതമാനം ഇമറാത്തികളാണിപ്പോൾ. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവാണിത്. 423 സ്വദേശി ജീവനക്കാരും 725 പ്രവാസി ജീവനക്കാരുമാണ് സ്ഥാപനത്തിലുള്ളത്.
സ്വദേശിവത്കരണത്തിന് മുൻഗണന നൽകണമെന്ന യു.എ.ഇ ഭരണകൂടത്തിെൻറ നിർദേശത്തിന് ചുവടുപിടിച്ചാണ് യൂനിയൻകോപ്പ് അതിവേഗം ഇമറാത്തി ജീവനക്കാരെ തങ്ങളുടെ തൊഴിൽ സേനയിൽ ഉൾക്കൊള്ളിച്ചത്. ദുബൈ 2021 പ്ലാനിെൻറ ഭാഗമായി സ്വകാര്യമേഖലയിൽ യു.എ.ഇ സ്വദേശികൾക്ക് പ്രാമുഖ്യം നൽകാനുള്ള യൂനിയൻ കോപ്പിെൻറ നിതാന്ത പരി്ശ്രമത്തിെൻറ ഫലമാണിതെന്ന് യൂനിയൻ കോപ്പ് സി.ഇ.ഒ ഖാലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസി വ്യക്തമാക്കി.
സ്വകാര്യമേഖലയിൽ ഇമറാത്തിവത്കരണം സാധ്യമാക്കുന്നതിന് സഹകരണമേഖലക്ക് വലിയ പങ്കുവഹിക്കാനാവും. പഴയ സഹകരണ നിയമം അടിസ്ഥാനമാക്കിയാണ് സഹകരണ ഉപഭോക്തൃ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത് എന്നതിനാൽ പല വെല്ലുവിളികളുമുണ്ട്. ജനറൽ പെൻഷൻ, സാമൂഹിക സുരക്ഷാ നിബന്ധനകൾ തുടങ്ങിയ വ്യവസ്ഥകളിൽ പരിഷ്കരണം വരുത്തുന്നത് സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ കരുത്തുപകരും.
ഒരു മുദ്രാവാക്യമായല്ല മറിച്ച് ദേശീയ ദൗത്യം എന്ന നിലയിലാണ് യൂനിയൻ കോപ്പ് സ്വദേശിവത്കരണം നടപ്പാക്കുന്നതെന്ന് ഫലാസി വ്യക്തമാക്കി. എല്ലാ ദേശീയ സ്ഥാപനങ്ങളും ഇതിനു പ്രാമുഖ്യം നൽകണം. സാമ്പത്തിക പ്രവർത്തനം മാത്രമല്ല, ഇത്തരം ദേശീയ ദൗത്യങ്ങളും പ്രകടനമികവിെൻറ മാനദണ്ഡമായി എണ്ണപ്പെടണമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.