യൂനിയൻ കോപിന് ദുബൈ എൻഡോവ്മെൻറ് സൈൻ പുരസ്കാരം
text_fieldsദുബൈ: ഔഖാഫിനും മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷനും കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് േഗ്ലാബൽ സെൻറർ ഫോർ എൻഡോവ്മെൻറ് കൺസൽട്ടൻസിയുടെ (എം.ബി.ആർ.ജി.സി.ഇ.സി) ദുബൈ എൻഡോവ്മെൻറ് സൈൻ പുരസ്കാരം യൂനിയൻ കോപിന്. ഈ വർഷത്തെ സി.എസ്.ആർ സേവനങ്ങളും സുസ്ഥിര സാമൂഹിക പദ്ധതികളും കണക്കിലെടുത്താണ് യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോ ഓപറേറ്റിവ് സ്ഥാപനമായ യൂനിയൻ കോപിന് അവാർഡ് നൽകിയത്. എം.ബി.ആർ.ജി.സി.ഇ.സി ചെയർമാൻ ഇസ്സ അൽ ഗുറൈറിൽനിന്ന് യൂനിയൻ കോപ് ചെയർമാൻ മാജിദ് ഹമദ് റഹ്മ അൽ ഷംസി പുരസ്കാരം ഏറ്റുവാങ്ങി. എ.എം.എ.എഫ് സെക്രട്ടറി ജനറൽ അലി അൽ മുതാവ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഖാലിദ് അൽ താനി, എം.ബി.ആർ.ജി.സി.ഇ.സി ഡയറക്ടർ സൈനബ് ജുമ അൽ തമീമി, പബ്ലിക് റിലേഷൻസ് മേധാവി മുഹമ്മദ് അൽ കംസാരി, യൂനിയൻ കോപ് ഹാപിനസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തകി എന്നിവർ പുരസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഇരു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും പ്രവർത്തനവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്.യു.എ.ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ മൂല്യബോധം മാതൃകയായിക്കി ദുബൈ സർക്കാർ നടപ്പാക്കുന്ന ശാസ്ത്ര, സാമൂഹിക, മാനുഷിക, സാമ്പത്തിക പദ്ധതികൾക്കും സംരംഭങ്ങൾക്കും യൂനിയൻ കോപ് പിന്തുണ നൽകാറുണ്ടെന്ന് മാജസ് ഹമദ് റഹ്മ അൽ ഷംസി പറഞ്ഞു. തുടക്കകാലം മുതൽ യൂനിയൻ കോപ്പ് സ്വീകരിച്ചുവരുന്ന സാമൂഹിക പ്രതിബദ്ധതക്കുള്ള അംഗീകാരം കൂടിയാണിത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹത്തിെൻറ വികസനത്തിന് സംഭാവന നൽകുന്നത് തുടരാൻ ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂനിയൻ കോപിെൻറ സംഭാവനകൾ പരിഗണിക്കുേമ്പാൾ പുരസ്കാരത്തിന് തികച്ചും അർഹരാണെന്ന് ഇസ്സ അൽ ഗുറൈർ പറഞ്ഞു.മൂന്നര വർഷത്തിനിടെ 89 സംരംഭങ്ങളാണ് യൂനിയൻ കോപ് നടപ്പാക്കിയത്. വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹികം, വ്യക്തിവികസനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 11.5 കോിട ദിർഹമിെൻറ ജീവകാരുണ്യ പ്രവർത്തനം നടത്തി. കോവിഡ് പ്രതിരോധത്തിനായി ദുബൈ സർക്കാറിന് പിന്തുണ നൽകാൻ കഴിഞ്ഞുവെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.