അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളുമായി യൂനിയൻ കോപ്പ് ഹോം ഡെലിവറി
text_fieldsദുബൈ: ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ഏറ്റവും മികച്ച സംവിധാനങ്ങളൊരുക്കി യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്തൃ സ്ഥാപനമായ യൂനിയൻ കോപ്പ്. ഏതു സമയവും എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചു മാത്രമാണ് യൂനിയൻ കോപ്പ് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതെന്ന് യൂനിയൻ കോപ്പ് ഹാപ്പിനസ് ആൻറ് മാർക്കറ്റിങ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഡോ. സുഹൈൽ അൽ ബസ്തക്കി വ്യക്തമാക്കി.
അന്താരാഷ്ട്ര ആരോഗ്യ^സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന വിതരണക്കാരുമായി മാത്രമേ യൂനിയൻ കോപ്പ് കരാറുകളിൽ ഏർപ്പെടാറുമുള്ളൂ. യു.എ.ഇ കാലാവസ്ഥാ മാറ്റ^പരിസ്ഥിതി മന്ത്രാലയവും ദുബൈ നഗരസഭയും നിഷ്കർഷിക്കുന്ന എല്ലാ നിർദേശങ്ങളും ഉൽപന്നങ്ങളുടെ ശേഖരണത്തിലും സൂക്ഷിപ്പിലും കൈമാറ്റത്തിലുമെല്ലാം കൃത്യമായി പാലിച്ചുവരുന്നു. ഭക്ഷണ വസ്തുക്കൾ സൂക്ഷിക്കുന്ന ഇടങ്ങളെല്ലാം ദുബൈ നഗരസഭ അംഗീകരിച്ച അണുനാശിനികൾ ഉപയോഗിച്ച് അണുമുക്തമാക്കിയെന്ന് ഉറപ്പുവരുത്തുന്നുണ്ട്. വാഹനങ്ങളും അത്തരത്തിൽ സൂക്ഷിക്കുന്നുണ്ട്.
മനുഷ്യസ്പർശം ഏൽക്കുന്ന ഭാഗങ്ങളെല്ലാം പ്രത്യേക സുരക്ഷ പുലർത്തിയാണ് സൂക്ഷിക്കുന്നത്. കർശനമായി വ്യക്തിശുചിത്വം പാലിക്കണമെന്ന് ജീവനക്കാർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യസ്ഥിതിഗതികളും കൃത്യമായി പരിശോധിച്ചു വരുന്നു. പനി, ചുമ, തുമ്മൽ തുടങ്ങിയ ഏതെങ്കിലും പ്രശ്നം നേരിടുന്നവരെ ഡ്യൂട്ടിയിൽ നിന്ന് അടിയന്തിരമായി മാറ്റിനിർത്തുന്നുണ്ട്. ഇതു പരിശോധിക്കാൻ ഉദ്യോഗസ്ഥൻമാരെയും എല്ലാ ബ്രാഞ്ചുകളിലും നിയോഗിച്ചതായും ഡോ. ബസ്തക്കി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.