'യൂനിയൻ കോപിെൻറ ശ്രമം എല്ലാ വിഭാഗങ്ങൾക്കും സേവനമെത്തിക്കാൻ'
text_fieldsദുബൈ: സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സേവനമെത്തിക്കാനാണ് യൂനിയന്കോപിെൻറ ശ്രമമമെന്നും അവയുടെ പ്രവര്‍ത്തനവും സേവനങ്ങളും എല്ലാ വിഭാഗം ആളുകളെയും ലക്ഷ്യമിട്ടുള്ളതാണെന്നും യൂനിയന്‍കോപ് സീനിയര്‍ കമ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സലീം സൈഫ് പറഞ്ഞു.
ഉൽപന്നങ്ങളുടെ നിലവാരത്തിലും സുരക്ഷയിലും ജനങ്ങള്‍ക്കുള്ള വിശ്വാസവും കൊണ്ടാണ് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമായി യൂനിയൻ കോപ് നിലനിൽക്കുന്നത്. കോഓപറേറ്റിവ് സ്റ്റോറുകളില്‍ വില കൂടുതലാണെന്ന പ്രചാരണം ശരിയല്ല. മറ്റ് ഷോപ്പിങ് സെൻററുകളും കോഓപറേറ്റിവ് സ്റ്റോറുകളും തമ്മില്‍ വിലയില്‍ വ്യത്യാസമുണ്ടാകുന്നത് ചില്ലറ വിപണനരംഗത്തെ മത്സരത്തിെൻറ ഭാഗമാണ്. വിപണിയിലെ സാധനങ്ങളുടെ വിലയില്‍ വരുന്ന വ്യത്യാസം വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ്. സാധനങ്ങളുടെ ആവശ്യകത, ലഭ്യത, മത്സരം തുടങ്ങിയവക്ക് ഇതിൽ പങ്കുണ്ട്. ഓഫറുകളും വിലകളുമൊക്കെ ഓരോ ഔട്ട്‍ലെറ്റുകളിലും വ്യത്യാസപ്പെട്ടിരിക്കും. ഇതില്‍നിന്ന് വ്യത്യസ്തമായി യൂനിയന്കോപിെൻറ എല്ലാ ശാഖകളിലും സാധനങ്ങള്‍ക്ക് ഒരേ വിലയായിരിക്കും. എല്ലാത്തരം ഉപഭോക്താക്കള്‍ക്കും ആവശ്യമായ അനേകം ഉൽപന്നങ്ങള്‍ യൂനിയന്‍കോപ് വിതരണം ചെയ്യുന്നു. സാധനങ്ങളുടെ ഉന്നത ഗുണനിലവാരവും നിര്‍മാണ തീയതിയും ഗുണവുമെല്ലാം പരിശോധിച്ചാണ് ഉപഭോക്താക്കൾ സാധനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ വിലയില്‍ സ്ഥിരത ഉറപ്പാക്കിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്.
വിപണിയിലെ മത്സരത്തില്‍ ഏറ്റവും താഴ്‍ന്ന വിലയില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നൽകാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്തും സാധനങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കിയെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.