റമദാൻ പ്രമാണിച്ച് യൂനിയൻ കോ ഒാപ് 75 ശതമാനം വരെ വിലക്കിഴിവ് നൽകും
text_fieldsദുബൈ: രാജ്യത്തെ ഏറ്റവും വലിയ സഹകരണ സൊസൈറ്റിയായ യൂനിയൻ കോ ഒാപ് റമദാൻ പ്രമാനിച്ച് 2000 അവശ്യ വസ്തുക്കൾക്ക് 75 ശതമാനം വരെ വില കിഴിവ് നൽകും. സൽക്കർമങ്ങളുടെ മാസത്തിൽ ജനങ്ങളുടെ ജീവിത ഭാരം കുറക്കാനുദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾക്ക് മൂന്നു കോടി ദിർഹമാണ് നീക്കിവെച്ചിരിക്കുന്നത്.
അരി, എണ്ണ, ഇറച്ചി വർഗങ്ങൾ തുടങ്ങി വിവിധ ഭക്ഷ്യവസ്തുക്കൾക്ക് മികച്ച ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടർ ഡോ. ഹാഷിം അൽ നുെഎമി, സി.ഇ.ഒ ഹരീബ് മുഹമ്മദ് ബിൻ താനി, സന്തോഷ വിഭാഗം മേധാവി സുഹൈൽ അൽ ബസ്തകി തുടങ്ങിയവർ അറിയിച്ചു. മുൻവർത്തേക്കാളധികം ആനുകൂല്യ കാമ്പയിനുകളാണ് ഇക്കുറി നടത്തുക. ഉപഭോക്താക്കൾക്ക് തിരക്കും ബുദ്ധിമുട്ടുകളുമില്ലാതെ ഒരുക്കങ്ങൾ നടത്തുന്നതിനായി റമദാൻ മാസാരംഭത്തിനു മുൻപു തന്നെ വിലക്കിഴിവ് പദ്ധതികളാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.