നിശ്ചയദാർഢ്യ വിഭാഗത്തിന് തണലേകാൻ യൂനിവേഴ്സൽ എംപവർമെൻറ് സെൻറർ സ്ഥാപിക്കും –ഗോപിനാഥ് മുതുകാട്
text_fieldsദുബൈ: നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ട കുട്ടികളുടെ സംരക്ഷണത്തിനും വളർച്ചക്കുമായി യൂനിവേഴ്സൽ എംപവർമെൻറ് സെൻറർ (യു.ഇ.സി) സ്ഥാപിക്കുമെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്. ദുബൈയിൽ നടന്ന വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. കേരളത്തിലെ കോളജ് പൂർവവിദ്യാർഥികളുടെ സംഘടനയായ അക്കാഫും ഈ സംരംഭത്തിൽ സഹകരിക്കും. അക്കാഫിെൻറ ഹ്യുമാനിറ്റേറിയൻ അംബാസഡറായി മുതുകാടിനെ നിയമിച്ചതായി ഭാരവാഹികൾ അറിയിച്ചു. നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് പ്രഫഷനൽ മാജിക്കിൽനിന്ന് വിടപറഞ്ഞതെന്ന് മുതുകാട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്ന ചില ആരോപണങ്ങൾ തന്നെ ബാധിക്കില്ല. തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വിഡിയോ പാര്‍ക്കിലെ അഞ്ച് ഏക്കറിലാണ് പുതിയ പദ്ധതികള്‍ ഒരുങ്ങുന്നത്.
നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് കൂടുതൽ തൊഴിലവസരം ലഭിക്കാൻ ഇത് വഴിയൊരുക്കും. സൗജന്യ ഓട്ടിസം തെറപ്പി സെൻററുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ തെറപ്പി സെൻറര്‍, ഡിഫറൻറ് സ്പോര്‍ട്സ് സെൻറര്‍, ഗവേഷണകേന്ദ്രങ്ങള്‍, കലാവതരണ വേദികള്‍ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 2022 ഒക്ടോബര്‍ 31ന് സെൻറര്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് ശ്രമം. ലോകത്തെവിടെയുമുള്ളവര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കും. കുട്ടികളുടെ അമ്മമാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനകേന്ദ്രവും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്. വരുംവര്‍ഷങ്ങളില്‍ പാരാലിമ്പിക്സില്‍ സെൻററിനെ പ്രതിനിധാനംചെയ്ത് കുട്ടികളെ പങ്കെടുപ്പിക്കും. 20 കോടിയില്‍പരം രൂപയുടെ നിര്‍മാണ ചെലവുകളാണ് പ്രതീക്ഷിക്കുന്നത്. ചാരിറ്റബിള്‍ സ്ഥാപനമായ മാജിക് അക്കാദമിക്ക് ഇത്രയും വലിയൊരു സാമ്പത്തികബാധ്യത ഒറ്റക്ക് ഏറ്റെടുക്കാന്‍ കഴിയില്ല. സുമനസ്സുകളുടെയും സർക്കാറിെൻറയും സഹായവും പിന്തുണയും ആവശ്യമാണ്. കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന കലാമേഖല തിരഞ്ഞെടുത്ത് കാണികൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് യൂനിവേഴ്സല്‍ എംപവര്‍മെൻറ് സെൻറര്‍ വഴിയൊരുക്കുന്നത്. ഇതിനായി അന്താരാഷ്ട്രനിലവാരമുള്ള നിരവധി തിയറ്ററുകള്‍ ഒരുക്കും.
ഗവേഷണ കുതുകികളായ കുട്ടികള്‍ക്ക് സയന്‍ഷ്യ എന്ന പേരില്‍ അതിവിപുലവും വിശാലവുമായ ഗവേഷണകേന്ദ്രവും സെൻററിലുണ്ട്. കായികവികാസത്തിനായി സ്പോര്‍ട്സ് സെൻറർ സ്ഥാപിക്കും. അത്ലറ്റിക്സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ എന്നിവയിൽ പരിശീലനം നൽകുന്നതിന് വിശാലമായ പ്ലേഗ്രൗണ്ടുകളും ടര്‍ഫുകളും സജ്ജമാക്കും. കാര്‍ഷികപരിപാലനത്തിലൂടെ കുട്ടികളില്‍ മാറ്റം വരുത്തുന്നതിന് വിശാലമായ അഗ്രികള്‍ച്ചറല്‍ തെറപ്പി സെൻററും യു.ഇ.സിയുടെ ഭാഗമാണ്. കേരളസർക്കാർ സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ് ഇത്തവണ മാജിക് പ്ലാനറ്റ് നേടി. വരും വർഷങ്ങളിൽ അക്കാഫ് നേതൃത്വം നൽകുന്ന കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ നേതൃത്വവും ഉപദേശങ്ങളും നൽകാൻ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു. വാർത്തസമ്മേളനത്തിൽ അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡൻറ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, മീഡിയ കൺവീനർ എ. ഉമർ ഫാറൂഖ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.