ക്ലാസ് മുറികളിൽ പരീക്ഷ നടത്തി ഷാര്‍ജ സര്‍വകലാശാല
text_fieldsഷാര്‍ജ: മാറിയകാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ക്ലാസ് മുറികളിൽ പരീക്ഷ നടത്തി ഷാര്‍ജ സര്‍വകലാശാല. അഡ്വാൻസ്ഡ്, ഗ്രാേജ്വറ്റ്, ലബോറട്ടറി, ക്ലിനിക്കൽ, മെഡിക്കൽ കോളജ് കോഴ്സുകൾക്കായി ഷാർജ സർവകലാശാല സ്പ്രിങ് സെമസ്റ്റർ അവസാനവർഷ പരീക്ഷകളാണ് ഓൺ-സൈറ്റിൽ നടത്തിയത്.
മറ്റെല്ലാ പൊതു കോഴ്സുകളും ഇ-കോഴ്സ് മാനേജ്മെൻറ് സിസ്റ്റത്തിൽ വിദൂരമായി പൂർത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിച്ചായിരുന്നു പരീക്ഷ. സര്‍വകലാശാലയുടെ മറ്റു ബ്രാഞ്ചുകളിലും പരീക്ഷ പ്രക്രിയ സുഗമമാക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രഫസർ ഹമീദ് എം.കെ. അൽ നുഹൈമി പറഞ്ഞു.
പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണം 10,000 ആയെന്ന് അക്കാദമിക് സപ്പോർട്ട് സർവിസസ് ഡീൻ ഡോ. ഹുസൈൻ എൽ മഹ്ദി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.