Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാലര പതിറ്റാണ്ടി​െൻറ...

നാലര പതിറ്റാണ്ടി​െൻറ പ്രവാസം: ഉണ്ണിയേട്ടൻ നാട്ടിലേക്ക്

text_fields
bookmark_border
നാലര പതിറ്റാണ്ടി​െൻറ പ്രവാസം: ഉണ്ണിയേട്ടൻ നാട്ടിലേക്ക്
cancel
camera_alt?????? ???? ??????????? ?????????? ????? ???????????? ???????

അൽഐൻ: 46 വർഷം നീണ്ട പ്രവാസം മതിയാക്കി മലപ്പുറം വേങ്ങര ഊരകം  മേൽമുറി സ്വദേശി മേഴുംകുന്നത്ത് ശങ്കരൻ കുട്ടി നാട്ടിലേക്ക് മടങ്ങുന്നു.  1975 ജനുവരിയിൽ ബോംബെ വഴി ദുബൈയിലേക്ക് വന്നതാണ്​. തുടർന്ന് റാസൽ ഖൈമയിലും  ഷാർജയിലുമുള്ള സുഹൃത്തുക്കളെ സന്ദർശിച്ച ശേഷം നേരെ അൽഐനിൽ എത്തുകയായിരുന്നു. ആദ്യകാലത്ത് ഏതാനും മാസങ്ങൾ ജോലിയില്ലാതെ പ്രയാസപെട്ടു. പിന്നീട്​ 46 വർഷവും അൽ​െഎനിൽ തന്നെയാണ്​ നാട്ടുകാരുടെ പ്രിയപ്പെട്ട ഉ​േ​ണ്ണ്യട്ടൻ ജോലി ചെയ്​തത്​. 

നാലര പതിറ്റാണ്ട് കൊണ്ട് അൽഐനിൽ വന്ന മാറ്റങ്ങൾക്ക് നേർ സാക്ഷിയാണിദ്ദേഹം. വികസനത്തിന്​ മുതൽക്കൂട്ടായ പല നിർമാണപ്രവർത്തനത്തിലും പങ്കുചേർന്ന സാഫല്യത്തോടെയാണ്​ മടക്കം​. മണ്ണ്കൊണ്ടുള്ള കെട്ടിടങ്ങളും  ഒറ്റവരി പാതകളുമൊക്കെയായിരുന്നു ആദ്യകാലത്ത്. കുറച്ചു കാലം ബുറൈമിയിൽ താമസിച്ചിരുന്ന സമയത്ത്  താമസസ്ഥലത്ത് ശീതീകരണ സംവിധാനമില്ലാത്തതിനാൽ തോട്ടത്തിലെ നീരൊഴുക്കിൽ കിടന്ന് ശരീരം  തണുപ്പിച്ച് കെട്ടിടത്തി​​െൻറ മുകളിൽ കയറിക്കിടന്നായിരുന്നു ഉറക്കം.

അൽഐനിൽ എത്തിയ അതേ വർഷം ഒരു കമ്പനിയിൽ സർവേയർ ആയി ജോലിയിൽ കയറി.  ഇരുപത് വർഷക്കാലം അതേ കമ്പനിയിൽ തുടർന്നു.  ആദ്യ വർഷങ്ങളിൽ മരു പ്രദേശങ്ങളിൽ റോഡ് നിർമിക്കുന്ന ജോലികളിൽ ആയിരുന്നു. ഐൻ അൽ ഫാഇദ മുതൽ അൽ വഗാൻ വരെയുള്ള 70 കിലോമീറ്റർ റോഡ് നിർമാണത്തിലാണ്​ ആദ്യമായി പ്രവർത്തിച്ചത്​. അൽ വഗാനിൽ നിന്ന്​ ഇന്നത്തെ അൽ ഖുവ വരെ ആ പദ്ധതി നീട്ടിയപ്പോൾ അതിലും ഭാഗമായി. ചില പ്രത്യേക കാലങ്ങളിൽ ഈ പ്രദേശങ്ങളിൽ ട​െൻറുകൾ നിർമിച്ച്   താമസിക്കുകയും  പക്ഷികളെ പറത്തുകയുമൊക്കെ ചെയ്യുന്ന  രാഷ്​ട്രപിതാവ്​ ശൈഖ് സായിദിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചത് മധുര സ്മരണകളാണ്. 

പിന്നീട്​ 26 വർഷക്കാലം മറ്റൊരു നിർമാണ  കമ്പനിയിൽ  സർവേയർ ആയി ജോലി ചെയ്തു. അൽഐൻ നഗരത്തി​​െൻറ മുഖചായ മാറ്റിയ മുറബ്ബ മുതൽ ഖലീഫ സ്ട്രീറ്റ് വരെയുള്ള മേൽപാലം പൊളിച്ചുമാറ്റി റോഡ് ആധുനിക രീതിയിൽ പുനർനിർമിച്ച പദ്ധതിയിലും ഇദ്ദേഹം പങ്ക് വഹിച്ചിട്ടുണ്ട്.  

ലതയാണ്​ ഭാര്യ. മക്കൾ: നിഷ,  നിഖിൽ. നിഖിൽ മിറഫയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്നു. 

ശങ്കരൻ കുട്ടി
 

വേങ്ങര നിവാസികളുടെ കൂട്ടായമയായ 'വഫ'യുടെ  അൽഐൻ കമ്മിറ്റി രക്ഷാധികാരിയാണ് ശങ്കരൻ കുട്ടി. ഇദ്ദേഹത്തിന്  വഫ അൽഐൻ ടീം യാത്രയയപ്പ് നല്‍കി. അൽഐൻ  സോണൽ കമ്മിറ്റിയുടെ ഉപഹാരം വഫ വൈസ് പ്രസിഡൻറ്​ ഫിറോസ് കൊളക്കാട്ടിൽ നൽകി. അൽ ഐൻ സോണൽ വൈസ് പ്രസിഡൻറ്​ അഷ്കർ ചെമ്മല, ജോ. സെക്രട്ടറി ജാഫര്‍ സാദിഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കുട്ട്യാലിക്ക, അലവി കുട്ടി, മൊയിനുദ്ധീൻ, റഷീദ് ഇല്ലത്ത് എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam
News Summary - unniyettan returns
Next Story