Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ ഒരു കോടി വരെ പിഴ

text_fields
bookmark_border
യു.എ.ഇയിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താൽ ഒരു കോടി വരെ പിഴ
cancel

ദുബൈ: പൊതുസ്​ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച്​ ലക്ഷം ദിർഹം (ഒരു കോടി രൂപ) വരെ പിഴ. യു.എ.ഇയിലെ സൈബർ നിയമ ഭേദഗതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. ആറ്​ മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്​.

നിയമഭേദഗതി ജനുവരി രണ്ട്​ മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക്​ ഒന്നര ലക്ഷം ദിർഹം (30 ലക്ഷം രൂപ) മുതൽ അഞ്ച്​ ലക്ഷം ദിർഹം വരെയാണ്​ പിഴയിട്ടിരിക്കുന്നത്​. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്​ത്ര മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും. ​ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്‍റർനെറ്റ്​ ഉപയോഗിച്ചുള്ള തട്ടിപ്പ്​ തടയാനും ലക്ഷ്യമിട്ടാണ്​ നിയമം ഭേദഗതി ചെയ്​തത്​.

സൈബർ ​കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ്​ ദേദഗതി ചെയ്​തത്​. ഓൺലൈൻ, ​സാ​ങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്​ത്​ വ്യാജ വാർത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബർ ലോയുടെ പരിധിയിൽ വരും. കുറ്റ കൃത്യത്തിന്​ ഉപയോഗിച്ച ഉപകരണങ്ങളും സോഫ്​റ്റ്​വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കും. സർക്കാർ സ്​ഥാപനങ്ങളുടെ വെബ്​സൈറ്റുകൾ മനപൂർവം നശിപ്പിച്ചാൽ അഞ്ച്​ ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. രാജ്യത്തിന്​ പുറത്തുനിന്നാണ്​ ചെയ്യുന്നതെങ്കിലും നടപടികളുണ്ടാകും.

മറ്റുള്ളവരുടെ സ്വകാര്യതക്ക്​ ഭംഗം വരുത്തുന്ന രീതിയിൽ അവരുടെ അനുവാദമില്ലാതെ ചിത്രമെടുക്കുന്നത്​ ഗുരുതര കുറ്റമാണ്​. നേരത്തെ സ്വകാര്യ സ്​ഥലങ്ങളിലായിരുന്നു നിയന്ത്രണം. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്​, പാർക്ക്​ ഉൾപെടെയുള്ള പൊതു സ്​ഥലങ്ങളിൽ ഫോ​​ട്ടോ എടുത്താലും കുടുങ്ങും. ഒരാളെ രഹസ്യമായി പിന്തുടരുന്നതിന്​ അയളുടെ വീഡിയോ റെക്കോഡ്​ ചെയ്യുന്നതും കുറ്റകരമാണ്​. സെൽഫി എടുക്കുന്നതിനോ ഫോ​ട്ടോ എടുക്കുന്നതിനോ തടസമില്ലെന്നും എന്നാൽ, അത്​ മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കു​മ്പോഴാണ്​ നിയമലംഘനമാകുന്നതെന്നും നിയമ വിദഗ്​ധർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineUAEUAE Cyber Law
News Summary - Up to one crore fine for taking pictures of others without permission in the UAE
Next Story