Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ തിരിച്ചടി; അടിയന്തര ആവശ്യക്കാരും 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്​റ്റ്​ ചെയ്യണം

text_fields
bookmark_border
suvidha app
cancel

ദുബൈ: വിദേശ രാജ്യങ്ങളിൽ നിന്ന്​ അടിയന്ത ര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്നവർക്ക് ഏർപെടുത്തിയിരുന്ന ഇളവ്​ കേന്ദ്ര സർക്കാർ ഒഴിവാക്കി. എയർ സുവിധയിൽ ഏർപെടുത്തിയിരുന്ന പ്രത്യേക ഓപ്​ഷനാണ്​ വെബ്​സൈറ്റിൽ നിന്ന്​​ ഒഴിവാക്കിയത്​.

ഇതോടെ, മരണം പോലുള്ള കാര്യങ്ങൾക്ക്​ അടിയന്തിരമായി വിദേശത്തുനിന്ന്​ നാട്ട​ിലേക്ക്​ വരുന്നവർ 72 മണിക്കൂറിനുള്ളിൽ കോവിഡ്​ പരിശോധന നടത്തി എയർ സുവിധയിൽ അപ്​ലോഡ്​ ചെയ്യേണ്ടി വരും. ഒക്​ടോബർ 20 മുതൽ നിലവിൽ വന്ന പുതിയ നോട്ടിഫിക്കേഷനിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​.

വിദേശത്ത്​ നിന്ന്​ നാട്ടിലെത്തുന്നവർ യാത്രക്ക്​ മുൻപ്​ എയർ സുവിധയിൽ രജിസ്​റ്റർ ചെയ്യണമെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തി​െൻറ​ നിബന്ധന. വ്യക്​തി വിവരങ്ങൾക്ക്​ പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ്​ പരിശോധന ഫലവും അപ്​ലോഡ്​ ചെയ്യണം. എന്നാൽ, അടിയന്തിര ആവശ്യങ്ങൾക്ക്​ പോകുന്നവർക്ക്​ എയർ സുവിധയിൽ രജിസ്​റ്റർ ചെയ്യേണ്ടിയിരുന്നില്ല.

പകരം, എയർസുവിധയുടെ സൈറ്റിൽ എക്​സംപ്​ഷൻ എന്ന ഭാഗത്ത്​ മരണ സർട്ടിഫിക്കറ്റ്​ ഉൾപെടെയുള്ളവ അപ്​ലോഡ്​ ചെയ്​താൽ മതിയായിരുന്നു. ഇതാണ്​​ ഒഴിവാക്കിയിരിക്കുന്നത്​. വെബ്​ സൈറ്റിൽ സംശയ നിവാരണ ​സെക്ഷനിലെ ചോദ്യത്തിന്​ മറുപടിയായി 'എയർ സുവിധയിലെ എക്​സംപ്​ഷൻ ഫോം നിർത്താലാക്കി' എന്നാണ്​ നൽകിയിരിക്കുന്നത്​. ഇതോടെ, പെട്ടന്നുള്ള ആവശ്യങ്ങൾക്കായി നാട്ട​ി​ലെത്തേണ്ടവർക്ക്​ കോവിഡ്​ പരിശോധന നടത്തി ഫലം ലഭിക്കാനായി കാത്തിരിക്കേണ്ട അവസ്​ഥയാണ്​.

പ്രിയപ്പെട്ടവർ മരണപ്പെട്ടാൽ പോലും എളുപ്പത്തിൽ എത്താൻ കഴിയില്ല. പല രാജ്യങ്ങളിലും പത്ത്​ മണിക്കൂറിലേറെ വേണം ഫലം ലഭിക്കാൻ. 24 മണിക്കൂർ വരെയാണ്​ ആശുപത്രി അധികൃതർ പറയുന്ന സമയം. നാട്ടിലെ വിമാനത്താവളങ്ങളിൽ വേറെ പരിശോധന നടത്തു​േമ്പാഴും വിദേശത്തുനിന്ന്​ പരിശോധന നടത്തണമെന്ന കടുംപിടിത്തം സർക്കാർ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid test
News Summary - Urgent needs should also be tested by Covid within 72 hours
Next Story