അൽ ദഫ്ര എയർബേസിൽ യു.എസ് യുദ്ധവിമാനം: വാർത്ത തള്ളി യു.എ.ഇ
text_fieldsദുബൈ: അബൂദബിയിലെ അൽ ദഫ്ര വ്യോമതാവളത്തിൽ യു.എസ് യുദ്ധവിമാനം എത്തിയത് ഇസ്രായേലിന് സഹായം നൽകാനാണെന്ന മാധ്യമങ്ങളുടെ ആരോപണം തള്ളി യു.എ.ഇ ആഭ്യന്തര മന്ത്രാലയം.
മുൻ നിശ്ചയിച്ച ടൈംടേബിൾ പ്രകാരം മാസങ്ങളായി അൽ ദഫ്ര വ്യോമതാവളം യു.എസ് യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. യു.എസുമായുള്ള യു.എ.ഇയുടെ സൈനിക സഹകരണത്തിന്റെ ഭാഗമായാണ് വിമാനങ്ങൾ ഇറങ്ങുന്നത്. ഇസ്രായേൽ-ഫലസ്തീൻ യുദ്ധവുമായി അതിന് ഒരു ബന്ധവുമില്ല. ഇതുസംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ യു.എ.ഇ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.