Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈ​വ്​...

ഡ്രൈ​വ്​ ചെ​യ്യു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ പി​ടി​വീ​ഴും

text_fields
bookmark_border
ഡ്രൈ​വ്​ ചെ​യ്യു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ പി​ടി​വീ​ഴും
cancel
camera_alt

ഡ്രൈ​വ്​ ചെ​യ്യു​മ്പോ​ൾ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യം കാ​മ​റ​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ(​വി​ഡി​യോ ദൃ​ശ്യം)

ഷാ​ർ​ജ: മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച്​ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച്​ ഷാ​ർ​ജ പൊ​ലീ​സ്. ഡ്രൈ​വ​ർ​മാ​ർ ഫോ​ൺ ചെ​യ്തു​കൊ​ണ്ട്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചാ​ണ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​ലീ​സ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ച്​ ഫോ​ൺ ചെ​യ്യു​ന്ന​തി​ന്​ പു​റ​മെ, ചി​ത്രം പ​ക​ർ​ത്തു​ന്ന​തും വി​ഡി​യോ എ​ടു​ക്കു​ന്ന​തു​മെ​ല്ലാം കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഡ്രൈ​വ​ർ​മാ​ർ ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്നും ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​ഞ്ഞു.

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഉ​​പ​യോ​ഗി​ക്കു​ന്ന​ത്​ പി​ടി​ക്ക​പ്പെ​ട്ടാ​ൽ 800 ദി​ർ​ഹം പി​ഴ​യും നാ​ല്​ ബ്ലാ​ക്ക്​ പോ​യ​ന്‍റ്​ പി​ഴ​യും ല​ഭി​ക്കും. വാ​ഹ​ന ഗ​താ​ഗ​തം അ​പ​ക​ട​ര​ഹി​ത​മാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ്​ ഷാ​ർ​ജ പൊ​ലീ​സ്​ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​യ ഗ​താ​ഗ​ത അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsSharja Policeusing cell phones while driving
News Summary - Using cell phone while driving can get you caught
Next Story