ഗർഭാശയ അർബുദം; സ്ത്രീകൾക്ക് ബോധവത്കരണം
text_fieldsഅബൂദബി: ഗർഭാശയ അർബുദത്തിന് കാരണമാവുന്ന ഹ്യൂമൻ പാപിലോമ വൈറസിനെതിരായ എച്ച്.പി.വി വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകൾക്കു ബോധവത്കരണവുമായി അബൂദബി ആരോഗ്യവകുപ്പ് (എ.ഡി.പി.എച്ച്.സി.).
ഹ്യൂമൻ പാപിലോമ വൈറസിൽനിന്ന് സ്ത്രീകൾക്ക് എങ്ങനെ സംരക്ഷണം തേടാമെന്ന ബോധവത്കരണത്തിനാണ് ഈ മാസം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. 13നും 26നും ഇടയിലുള്ള കൗമാരക്കാരികളും യുവതികളും വിവാഹത്തിന് ഏതാനും വർഷം മുമ്പ് തന്നെ ഈ വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് എ.ഡി.പി.എച്ച്.സി ആവശ്യപ്പെട്ടു. സെർവിക്കൽ കാൻസർ ആരംഭഘട്ടത്തിൽ കണ്ടെത്തുന്നതിന്റെ പ്രാധാന്യവും ബോധവത്കരണത്തിനായി കേന്ദ്രം സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതോടൊപ്പം സ്കൂളുകളിൽ ശിൽപശാലകളും കേന്ദ്രം സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.