720 ഗ്രാം തൂക്കമുള്ള ഗർഭാശയ മുഴ നീക്കംചെയ്തു
text_fieldsഷാർജ: ഷാർജയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ 48 വയസ്സുള്ള യുവതിയുടെ ഗർഭാശയത്തിൽനിന്ന് 720 ഗ്രാം തൂക്കമുള്ള മുഴ നീക്കംചെയ്തു. കീഹോൾ ശസ്ത്രക്രിയയിലൂടെയാണ് ഏറെ സങ്കീർണമായ മുഴ നീക്കിയത്. ഇന്ത്യൻ വംശജയായ വിജയലക്ഷ്മി അജിത് കുമാർ എന്ന രോഗിയുടെ ഗർഭാശയത്തിലാണ് ഒന്നിലധികം മുഴകൾ കണ്ടെത്തിയത്. ലാപ്രോസ്കോപ്പിക് സർജറിയിലെ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷലിസ്റ്റ് ഡോ. ക്രാന്തി ലോഹോകരെ ജാദവ്, സ്പെഷലിസ്റ്റ് ജനറലും ലാപ്രോസ്കോപ്പിക് സർജറിയിലെ വിദഗ്ധനുമായ ഡോ. സന്ദീപ് ജനാർദൻ ടൻഡെൽ എന്നിവരുടെ നേതൃത്വത്തിലാണ് സങ്കീർണമായ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
സെപ്റ്റംബർ ഏഴിനാണ് ഷാർജയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ രോഗി രണ്ടാഴ്ചയായി തുടരുന്ന കടുത്ത ഡിസ്മനോറിയയും അടിവയറ്റിലെ അസ്വസ്ഥതയുമായി ഡോക്ടറെ കണ്ടത്. പരിശോധനയിൽ, ഒന്നിലധികം ഫൈബ്രോയിഡുകളെ (ഗർഭാശയ മുഴ) കണ്ടെത്തി. ഫൈബ്രോയിഡുകളിൽ ചിലത് ഗർഭാവസ്ഥയുടെ 18 മുതൽ 20 ആഴ്ച വരെ വളർച്ചയുള്ളതാണ്. നൂതന എം.ആർ.ഐ റിപ്പോർട്ടുകൾ ഫൈബ്രോയിഡുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.