ജോലി ഒഴിവ്: ഓൺലൈൻ വ്യാജവാർത്തകളിൽ വീഴരുതെന്ന് ഷാർജ പൊലീസ്
text_fieldsഷാർജ: സർക്കാർ വകുപ്പുകളിലെ ചില തൊഴിലവസരങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്ന് കിംവദന്തികളിൽ വീഴരുതെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്ന വാർത്തകളുടെ വിശ്വാസ്യതയും കൃത്യതയും പരിശോധിക്കണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു. ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ സന്ദർശിക്കണമെന്ന് പൊലീസ് ട്വീറ്റിൽ പറയുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ -52 അനുസരിച്ച്, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിച്ച വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല. ഇത്തരം നിയമലംഘനങ്ങൾക്ക് കുറഞ്ഞത് ഒരു വർഷം തടവും ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കും.
തെറ്റായ വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിച്ച് രാജ്യത്തെ അധികാരികൾക്കെതിരെ പൊതുജനാഭിപ്രായം ഉണർത്തുകയോ പകർച്ചവ്യാധി, പ്രതിസന്ധികൾ, ദുരന്തങ്ങൾ എന്നിവയുടെ സമയങ്ങളിൽ പ്രയാസം സൃഷ്ടിക്കുകയോ ചെയ്താൽ കുറഞ്ഞത് രണ്ട് വർഷം തടവും 200,000 ദിർഹം പിഴയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.