വെക്കേഷൻ ബൈബിൾ സ്കൂൾ 24 മുതൽ
text_fieldsഷാർജ: കുട്ടികൾക്ക് അവധിക്കാലം ആത്മീയതയിലൂടെ ആനന്ദകരവും വിജ്ഞാനപ്രദവുമാക്കാൻ ഷാർജ സി.എസ്.ഐ മലയാളം ഇടവക സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ (വി.ബി.എസ്- 2025) അടുത്തയാഴ്ച ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാർച്ച് 24 തിങ്കൾ മുതൽ 28 വരെ എല്ലാ ദിവസവും വൈകീട്ട് 5.45 മുതൽ 8.45 വരെ ഷാർജ സി.എസ്.ഐ. പാരീഷിൽ (എസ്.ഡബ്ല്യു.സി മെയിൻഹാൾ) വെച്ച് നടത്തപ്പെടുന്ന വി.ബി.എസ് ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 29ന് രാത്രി 9.30ന് കൗമാരക്കാർക്കുള്ള മീറ്റിങ്ങും നടക്കും.
സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ നിയുക്ത കമ്യൂണിക്കേഷൻ ഡയറക്ടർ റവ. എബി ജോർജ് ആലക്കോട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകും. ഇരുന്നൂറിലധികം കുട്ടികൾ പരിപാടിയിൽ പങ്കെടുക്കുമെന്നും കുട്ടികൾക്ക് പള്ളിയിലേക്ക് വാഹന സൗകര്യം സൗജന്യമായി ക്രമീകരിച്ചിട്ടുണ്ടെന്നും കൺവീനർമാരായ ആലീസ് ഷിബു, ജെമിനി അഭിലാഷ് എന്നിവർ അറിയിച്ചു.
മാർച്ച് 28ന് നടക്കുന്ന സമാപന ചടങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറുമെന്ന് സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് അനില ഫിലിപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 543247415, 0507345071, 050 4812459.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.